
കല്യാണം കഴിഞ്ഞ് ഒരാഴ്ച മാത്രം; നവവരനെ കഴുത്തുമുറിച്ച് കൊന്ന് യുവതി, അറസ്റ്റ്
ബീഹാറില്‍ കല്യാണം കഴിഞ്ഞ് ഒരാഴ്ച ആകുന്നതിന് മുന്‍പ് നവവരനെ കൊലപ്പെടുത്തി യുവതി
പട്‌ന: ബീഹാറില്‍ കല്യാണം കഴിഞ്ഞ് ഒരാഴ്ച ആകുന്നതിന് മുന്‍പ് നവവരനെ കൊലപ്പെടുത്തി യുവതി. കിടപ്പുമുറിയില്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ യുവാവിനെ കണ്ടെത്തിയ സംഭവത്തില്‍ വധുവിനെ അറസ്റ്റ് ചെയ്തു.
പശ്ചിമ ചമ്പാരന്‍ ജില്ലയിലെ വിദൂര ഗ്രാമത്തിലാണ് സംഭവം. ശ്യാംജിയാണ് കൊല്ലപ്പെട്ടത്. ശ്യാംജിയുടെ കുടുംബമാണ് കട്ടിലില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ശ്യാംജിയുടെ ഭാര്യ ഗ്രിതി ദേവാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച ഗ്രിതി ദേവിയെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.
സംഭവം നടന്ന ദിവസം രാത്രിയില്‍ ചിലര്‍ വാതിലില്‍ മുട്ടിയതായി വധു മൊഴി നല്‍കി. വാതില്‍ തുറന്നപ്പോള്‍ മാസ്‌ക് ധരിച്ച രണ്ടുപേര്‍ അകത്തുകടന്നു. തുടര്‍ന്ന് മുഖത്ത് എന്തോ തളിച്ചതോടെ തന്റെ ബോധം പോയതായും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വധു പറയുന്നു. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. ഗ്രിതി ദേവിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. രാത്രിയില്‍ ശ്യാംജിയുടെ മുറിയില്‍ നിന്ന് ഒരു ശബ്ദവും കേട്ടിരുന്നില്ല എന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



