
'ഡ്യൂപ്ലിക്കേറ്റ് യോഗി' വോട്ട് ചെയ്യാനെത്തി! വീഡിയോ വൈറല്‍
'ഡ്യൂപ്ലിക്കേറ്റ് യോഗി' വോട്ട് ചെയ്യാനെത്തി! വീഡിയോ വൈറല്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അതിനിടെ ഒരു കൗതുക കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ 'അപരന്‍' വോട്ട് ചെയ്യാനെത്തിയതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്. രാജു കോഹ്‌ലി എന്ന യുവാവാണ് ആദിത്യ നാഥിനെ പോലെ കാവി വസ്ത്രം ധരിച്ച് വോട്ട് ചെയ്യാനെത്തിയത്.
കാവി ജുബ്ബ, കാവി മുണ്ട്, കാവി ഷാള്‍ ധരിച്ച് യോഗിയെപ്പോലെ തല മുണ്ഡനം ചെയ്ത് അദ്ദേഹത്ത പോലെ വാച്ചും കെട്ടിയാണ് രാജു കോഹ്‌ലി സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ എത്തിയത്. നോയിഡയിലെ സെക്ടര്‍ 11ലുള്ള ബൂത്തിലാണ് 'ഡ്യൂപ്ലിക്കേറ്റ് യോഗി' വോട്ട് ചെയ്തത്.
മറ്റുള്ളവർ ക്യൂ നിൽക്കുമ്പോൾ ഇയാളെ ചിലർ ക്യൂവിൽ നിർത്താതെ വോട്ട് ചെയ്യാൻ കൊണ്ടു പോകുന്നതും വീഡിയോയിൽ കാണാം.
#WATCH | Raju Kohli, a youth dressed as CM Yogi Adityanath arrived at a polling booth in Sector 11 of Noida to cast his vote for #UttarPradeshElections2022 pic.twitter.com/3o5gTH6b3q
â ANI UP/Uttarakhand (@ANINewsUP) February 10, 2022
തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 623 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ഒമ്പത് മന്ത്രിമാരും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് കോടി 27ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
