
ബംഗാളില്‍ കോണ്‍ഗ്രസിനു തിരിച്ചടി; പ്രണബ് മുഖര്‍ജിയുടെ മകന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
മുന്‍ കോണ്‍ഗ്രസ് എംപിയായ അഭിജിത്ത് മുഖര്‍ജി ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. മുന്‍ കോണ്‍ഗ്രസ് എംപിയായ അഭിജിത്ത് മുഖര്‍ജി ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മുന്‍ ജംഗിപൂര്‍ എംപിയായ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിവരികയാണ്.കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വച്ച് അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ അഭിഷേക് ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോള്‍ മുതല്‍ തന്നെ അഭിജിത്ത് തൃണമൂലില്‍ ഉടന്‍ തന്നെ ചേരുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
അടുത്തിടെ, വ്യാജ വാക്സിനേഷന് വിവാദത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പിന്തുണച്ച് അഭിജിത്ത് രംഗത്തുവന്നിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച് ഒരാള്‍ നടത്തിയ തട്ടിപ്പിന്റെ പേരില്‍ മമതയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ നീരവ് മോദി, വിജയ് മല്യ എന്നിവരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സമാനമായ നിലയില്‍ കുറ്റപ്പെടുത്തണമെന്ന അഭിജിത്ത് മുഖര്‍ജിയുടെ വാക്കുകള്‍ രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. മമത ബാനര്‍ജിയെ പരസ്യമായി പിന്തുണച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു. ബംഗാള്‍ കോണ്‍ഗ്രസ് യൂണിറ്റും പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മിലുള്ള അഭിപ്രായ ഭിന്നത വര്‍ധിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതേസമയം പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്മിഷ്ട മുഖര്‍ജി കോണ്‍ഗ്രസില്‍ തന്നെ തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ
