നിയന്ത്രണം വിട്ട് കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, അത്ഭുത രക്ഷപ്പെടല്‍; വിഡിയോ

നിയന്ത്രണം വിട്ട് കാർ ഡിവൈഡറിൽ തട്ടി അപകടം

അപകടത്തിൽപെട്ട കാർ/ ചിത്രം സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:17 am IST
Edited by :migrator

ഓരോ ദിവസവും റോഡപകടങ്ങളുടെ എണ്ണം പെരുകിവരികയാണ്. അമിതവേ​ഗവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങളുടെയും കാരണം. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അമിതവേ​ഗത്തിൽ ഓടിച്ചെത്തിയ കാർ അപകടത്തിൽ പെടുന്ന ദൃശ്യങ്ങളാണിവ. മറ്റൊരു കാറിന്റെ ഡാഷ് കാമറയിൽ പതിഞ്ഞതാണ് ഈ ദൃശ്യങ്ങൾ. 

ഇടതുവശത്ത് കൂടി വരുന്ന കാർ ഈ കാറിനെ ഓവർടേക്ക് ചെയ്യുന്നത് കാണാം. അതിന് ശേഷം നിയന്ത്രണം വിട്ട് കാർ റോഡിന്റെ ഡിവൈഡറിൽ തട്ടി അപകടം സംഭവിക്കുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം തകരുന്നു. എന്നാൽ വാഹനത്തിലുള്ളവർക്ക് കാര്യമായ പരിക്ക് സംഭവിച്ചില്ല.  

ബോണറ്റിന്റെ ഏരിയയിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഡോറിന്റെ മേഖലയിലേക്ക് ഇടിയുടെ ആഘാതം എത്തിയിട്ടില്ലന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now