ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസനോടാണ് അദ്ദേഹം പരാജയപ്പെട്ടത്

കമല്‍ഹാസന്‍/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് പരാജയം. കോയമ്പത്തൂർ സൗത്തിൽ ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസനോട് 1500ഓളം വേട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. മണ്ഡലത്തിൽ കമൽഹാസൻ രണ്ടാമതും കോൺഗ്രസ് സ്ഥാനാർത്ഥി മയൂര ജയകുമാർ മൂന്നാമതുമാണ്.

തുടക്കത്തിൽ കമൽഹാസൻ മുന്നേറ്റം കാണിച്ചെങ്കിലും ആദ്യം മൂന്നാമതായിരുന്ന വാനതി അവസാന റൗണ്ടുകളിൽ വിജയത്തിലെത്തി. 2011ലും 2016ലും എഐഎഡിഎംകെയ്‌ക്കൊപ്പം നിന്ന മണ്ഡലമാണ് കോയമ്പത്തൂർ സൗത്ത്. 

ഒന്നേമുക്കാൽ ലക്ഷം  വോട്ടർമാരുള്ള മണ്ഡലം കമൽഹാസന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെയാണ് വാശിയേറിയ പോരാട്ടമുഖത്തേക്കെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates