40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

Mahadev Betting App Case
സാഹില്‍ ഖാന്‍ Source by : ട്വിറ്റർ
Last Updated :28 April 2024, 10:41 am IST

മുംബൈ: മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍. മുംബൈ എസ്‌ഐടി സംഘം ഛത്തീസ്ഗഡില്‍ നിന്നാണ് സാഹിലിനെ പിടികൂടിയത്. ഇടക്കാല ജാമ്യം തേടി സാഹില്‍ ഖാന്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ സഹില്‍ ഖാന് പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് നടന്‍ മുംബൈയില്‍ നിന്ന് കടന്നുകളഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് 40 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ഛത്തീസ്ഗഡ് പൊലീസിന്റെ സഹായത്തോടെയാണ് നടനെ പിടികൂടിയത്. നടനെ മുംബൈയിലേക്ക് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്റ്റൈല്‍, എക്‌സ്‌ക്യൂസ്മീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സഹില്‍ ഖാന്‍ സോഷ്യല്‍മീഡിയയില്‍ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ്.ഛത്തീസ്ഗഡിലെ ചില സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടര്‍മാരും തമ്മിലുള്ള അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് എസ്‌ഐടി അന്വേഷണം നടത്തിവരികയാണ്.

മഹാദേവ് വാതുവെപ്പ് ആപ്പിന്റെ സബ്‌സിഡിയറി ആപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം നടി തമന്നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now