മലപ്പുറം മലവെള്ളപ്പാച്ചില്‍: രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; നാലുപേര്‍ക്കായി ഇന്ന് വീണ്ടും തിരച്ചില്‍

ഇക്കോടൂറിസം കേന്ദ്രമായ ടികെ കോളനി കോട്ടപ്പുഴയിലാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ അപകടമുണ്ടായത്

malappuram flood
അനസ്,
Edited by :Jayakumar
Last Updated :21 സെപ്റ്റംബർ 2026, 6:56 am IST

മലപ്പുറം: മലപ്പുറത്തെ പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ നാലുപേര്‍ക്ക് വേണ്ടി ഇന്നു വീണ്ടും തിരച്ചില്‍. രാവിലെ 6.30 ഓടെ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ തുടങ്ങിയവര്‍ സംയുക്തമായി തിരച്ചില്‍ പുനഃരാരംഭിച്ചു. മലവെള്ളപ്പാച്ചില്‍ ശക്തമായതിനാല്‍ ഇന്നലെ രാത്രി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനുള്ള എല്ലാ സംവിധാനം ഉണ്ടാകുമെന്ന് റവന്യൂമന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു.

മലവെള്ളപ്പാച്ചിലില്‍ ആറുപേരെയായിരുന്നു കാണാതായത്. ഇതില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെടുത്തു. തിരൂര്‍ സ്വദേശി പരന്നപ്പറമ്പന്‍ മുഹമ്മദു കുട്ടി ( 65), എടരിക്കോട് മാങ്ങാടന്‍ അനസ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അനസ് സ്വകാര്യ ബസ് ജീവനക്കാരനാണ്. ഇക്കോടൂറിസം കേന്ദ്രമായ ടികെ കോളനി കോട്ടപ്പുഴയിലാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ അപകടമുണ്ടായത്.

കാണാതായവരില്‍ 3 പേര്‍ വിനോദ സഞ്ചാരികളാണെന്നാണ് വിവരം. കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂര്‍ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ് (41), ടികെ നഗര്‍ സ്വദേശി സജിത എന്നിവരെയാണ് കാണാതായത്. ടികെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26) പുഴക്കടവില്‍ വസ്ത്രം അലക്കി കൊണ്ടിരിക്കെയാണ് ഒഴുക്കില്‍പ്പെട്ടത്. ഉള്‍വനത്തില്‍ കനത്ത മഴ പെയ്തതിനെത്തുടര്‍ന്ന് നിമിഷനേരം കൊണ്ടാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

News Now

Summary

Malappuram Flash Floods: Two bodies recovered; search resumes today for four missing persons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates