മാസ്‌ക് ധരിക്കാതെ കുംഭമേളയില്‍ 'അതിഥി'യായെത്തി; നേപ്പാള്‍ മുന്‍ രാജാവിന് കോവിഡ്

നേപ്പാള്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും ഭാര്യ കോമള്‍ ഷായ്ക്കും കോവിഡ് സ്ഥിരീകരിച്ചു

നേപ്പാള്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ/ ചിത്രം ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 8:43 am IST

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും ഭാര്യ കോമള്‍ ഷായ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഏപ്രില്‍ 11ന് ഹരിദ്വാറിലെത്തിയ അദ്ദേഹം നിരഞ്്ജനി അഖാഡ തലവന്‍ ആചാര്യതലവന്‍ കൈലസാനന്ദ ഗിരിയെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ധാരാളം സന്യാസിമാരുമായും തീര്‍ഥാടകരുമായി സംവദിക്കുകയും ചെയ്തിരുന്നു. ചടങ്ങുകളില്‍ പങ്കെടുത്തപ്പോള്‍ ഗ്യാനേന്ദ്ര മാസ്‌ക് ഉപയോഗിച്ചിരുന്നില്ല. 

മഹാ കുംഭമേള 2021 സ്‌പെഷ്യല്‍ കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും ഹരിദ്വാറിലെത്തിയത്. ഏപ്രില്‍ 12ാം തിയ്യതി ഗ്യാനേന്ദ്ര ഷാ മുഖ്യാഥിതിയായി കുംഭമേളയില്‍ പങ്കെടുത്തു. ഗ്യാനേന്ദ്ര ഷായുടെ ആദ്യ കുംഭമേള സന്ദര്‍ശനമായിരുന്നു ഇത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now