യാത്രികരാരും അറിഞ്ഞില്ല; ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ പുക  കണ്ടത് ഗേറ്റ്മാന്‍; വിമുക്ത ഭടന്റെ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

വിമുക്ത ഭടന്‍ കൂടിയായ യശ്പാല്‍ സിങ്ങാണ് വലിയ ദുരന്തമായേക്കാമായിരുന്ന ട്രെയിന്‍ അപകടം ഒഴിവാക്കിയത്. 

തീപിടിത്തം അണയ്ക്കുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍/ പിടിഐ
Last Updated :20 January 2024, 9:26 am IST

ന്യൂഡല്‍ഹി: ആഗ്രയിലെ പതാല്‍കോട്ട് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തില്‍ വന്‍ അപകടം ഒഴിവായത് റെയില്‍വേ ഗേറ്റ്മാന്റെ അവസരോചിതമായ ഇടപെടലിലൂടെ. വിമുക്ത ഭടന്‍ കൂടിയായ യശ്പാല്‍ സിങ്ങാണ് വലിയ ദുരന്തമായേക്കാമായിരുന്ന ട്രെയിന്‍ അപകടം ഒഴിവാക്കിയത്. 

Story image

ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. തീവണ്ടി ഭാണ്ഡയ് റെയില്‍വെ സ്റ്റേഷനെത്തുന്നതിന് തൊട്ടു മുമ്പാണ് തീപിടിത്തമുണ്ടാകുന്നത്. ഏകദേശം മൂന്നരയോടെയശ്പാല്‍ സിങ്ങിന് ചുമതലയുള്ള ഗേറ്റിലൂടെ ട്രെയിന്‍ കടന്നു പോയി. അതിനിടെ, ട്രെയിനിന്റെ ബോഗിയില്‍ നിന്ന് പുകയുയരുന്നത് യശ്പാല്‍ സിങ്ങിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ സമയം യാത്രികരാരും തീപിടിത്തമുണ്ടായ കാര്യം അറിഞ്ഞിരുന്നില്ല. ഉടന്‍ തന്ന യശ്പാല്‍ ഭാണ്ഡയ് സ്റ്റേഷനിലെ ഡെപ്യൂട്ടി സ്റ്റേഷന്‍ സൂപ്രണ്ട് ഹരിദാസിനെ വിവരമറിയിച്ചു. പിന്നാലെ കണ്‍ട്രോള്‍ റൂമിലും വിവരമെത്തി. തുടര്‍ന്ന് യുപിയിലെ എല്ലാ ട്രെയിനുകളിലേക്കുമുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ നിര്‍ദേശം നല്‍കി.

തുടര്‍ന്ന് പതാല്‍കോട്ട് എക്സ്പ്രസ് 3.37-ഓടെ നിന്നു. പത്തുമിനിറ്റിനുള്ളില്‍ ആംബുലന്‍സും ഫയര്‍ ബ്രിഗേഡും സ്പാര്‍ട്ടും സ്ഥലത്തെത്തി. അപ്പോഴെക്കും മൂന്നും നാലും ബോഗികള്‍ അഗ്‌നിക്കിരയായിരുന്നു. അപകടമുണ്ടാവുന്നതിനു മുമ്പ് തന്നെ മുഴുവന്‍ യാത്രക്കാരെയും പുറത്തെത്തിക്കാനായി. യാത്രക്കാരില്‍ പതിനൊന്ന് പേര്‍ക്ക് നിസാരപൊള്ളലേറ്റിട്ടുണ്ട്. തിപിടത്തിത്തില്‍ രണ്ടു കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അടുത്തുള്ള രണ്ടു കോച്ചുകള്‍ക്ക് കൂടി കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മൊത്തത്തില്‍ നാലു കോച്ചുകള്‍ ട്രെയിനില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now