
News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

അഹമ്മദാബാദ്: മേല്‍വിലാസം ചോദിക്കാന്‍ എന്ന വ്യാജേന അടുത്തുവന്ന് നിയമവിദ്യാര്‍ഥിക്ക് നേരെ സ്വകാര്യഭാഗം കാണിച്ച് അപമാനിച്ച സംഭവത്തില്‍ 24 കാരന്‍ അറസ്റ്റില്‍. തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും കഴിഞ്ഞ മൂന്ന് മാസമായി ആരുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയാത്തതിന്റെ പിരിമുറുക്കമാണ് പ്രകോപനത്തിന് കാരണമെന്നുമുള്ള യുവാവിന്റെ മൊഴി കേട്ട് പൊലീസുകാര്‍ ഞെട്ടി.
അഹമ്മദാബാദില്‍ ജനുവരി 22നാണ് സംഭവം നടന്നത്. സ്വകാര്യ നിയമ സ്ഥാപനത്തില്‍ ജോലി കൂടി ചെയ്യുന്ന 21കാരിക്കാണ് ദുരനുഭവം ഉണ്ടായത്. ഷോപ്പിംഗ് കോംപ്ലക്‌സില്‍ നില്‍ക്കുമ്പോള്‍ പ്രതി തടഞ്ഞുനിര്‍ത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. മേല്‍വിലാസം ചോദിക്കാന്‍ എന്ന വ്യാജേനയാണ് തന്റെ അരികില്‍ യുവാവ് വന്നത്. സ്‌കൂട്ടറിലാണ് തന്നെ സമീപിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
മേല്‍വിലാസം അറിയില്ല എന്ന് പറഞ്ഞ യുവതിക്ക് നേരെ അസഭ്യം പറയുകയും സ്വകാര്യ ഭാഗം കാണിച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നതുമാണ് കേസ്. ഒരു നിമിഷം സ്തബ്ധനായി നിന്നുപോയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ചിരാഗ് ഭാട്ടി പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞു.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിചിത്രമായ കാരണം യുവാവ് പറഞ്ഞത്. ഭാര്യ ഗര്‍ഭിണിയാണെന്ന് പറഞ്ഞ യുവാവ് കഴിഞ്ഞ മൂന്ന് മാസമായി ആരുമായി സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പൊലീസിന് മൊഴി നല്‍കി. ഇതിലുള്ള പിരിമുറുക്കമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് പറഞ്ഞതായി പൊലീസ് പറയുന്നു. യുവാവിനെ ലൈംഗികാതിക്രമ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും
