
അഹമ്മദാബാദ് വിമാന ദുരന്തം: വിജയ് രൂപാണിയുടേതുള്‍പ്പെടെ 42 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
തിരിച്ചറിഞ്ഞ 14 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.

ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ (Ahmedabad Plane Crash) തിരിച്ചറിഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ 14 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടം നടന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഡിഎന്‍എ പരിശോധനകള്‍ വേഗത്തിലായത്.
ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് രമേശ്ഭായ് സംഘ്വിയാണ് ഡിഎന്‍എ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ് പകല്‍ ഒരു മണിയ്ക്കിടെ 22 ഡിഎന്‍എ സാംപിളുകളുടെ പരിശോധന പൂര്‍ത്തിയാക്കി. ഇതോടെ ആകെ തിരിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 42 ആയി. ഇതില്‍ ഒന്ന് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേത് ആയിരുന്നു എന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി അറിയിച്ചു.
ഗുജറാത്ത്, രാജസ്ഥാന് സ്വദേശികളുടേതാണ് ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍. അഹമ്മദാബാദില്‍ നിന്നുള്ള 4 പേര്, വഡോദര സ്വദേശികളായ രണ്ട് പേര്, മെഹ്സാനയില്‍ നിന്നുള്ള നാല് പേര്, ഖേഡ, ആരവല്ലി, ബോട്ടാഡ്, ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുടെയും മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. മൃതദേഹങ്ങുടെ തിരിച്ചറിയല്‍ നടപടി ക്രമങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 271 പേര് ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. വിമാനത്തിലുണ്ടായിരുന്ന 241 പേരും വിമാനം ഇടിച്ചിറങ്ങിയ പ്രദേശത്ത് 29 പേരും മരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജൂണ്‍ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 വിമാനം സമീപ പ്രദേശത്ത് തകര്‍ന്നുവീണത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ; മോദി എന്ന 'ഡബിള്‍ എന്ജിന്'; അധികാര കസേരയില്‍ കാല്‍നൂറ്റാണ്ട്
