നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോ‍ർട്ട് ചെയ്യണം

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:10 am IST

News Now

ന്യൂഡൽഹി: ചൈനയിലടക്കം വിവിധ വിദേശ രാജ്യങ്ങളിൽ കോവിഡ് വീണ്ടും പടരുന്ന സാ​ഹചര്യത്തിൽ പുതിയ മാർ​ഗ നിർദ്ദേശവുമായി എയർ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം. 

യാത്രക്കാർ കോവിഡ് വാക്സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. യാത്രാ സമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലവും പാലിക്കണം. 

നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോ‍ർട്ട് ചെയ്യണം. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates