
അഫ്ഗാന് ഭരണം താലിബാന് പിടിച്ചെടുത്തതിന് പിന്നാലെ ആഘോഷിച്ച് അല്‍ഖ്വയ്ദ; വീഡിയോ
അഫ്ഗാന് ഭരണം പിടിച്ചെടുത്ത താലിബാനെ അഭിനന്ദിച്ച് അല്‍ഖ്വയ്ദ
ന്യൂഡല്‍ഹി: അഫ്ഗാന് ഭരണം പിടിച്ചെടുത്ത താലിബാനെ അഭിനന്ദിച്ച് അല്‍ഖ്വയ്ദ. അല്‍ഖ്വയ്ദയുടെ യമന്‍ ശാഖയാണ് അഭിനന്ദനം അറിയിച്ചത്. ജിഹാദിന് വേണ്ടിയുള്ള പോരാട്ടം വിജയമായിട്ടാണ് കാണുന്നത്.
ശരിഅത്ത് നിയമം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനമായാണ് ഇത് വിലയിരുത്തന്നത്. അധിനിവേശക്കാരെ പുറത്താക്കാനുള്ള പോരാട്ടമാണിതെന്നും യെമനിലെ അല്‍ഖ്വയ്ദ യുണിറ്റ് പ്രസ്താവനയില്‍ പറഞ്ഞു.ജനാധിപത്യം സ്ഥാപിക്കാനുള്ള സമാധാനാപരമായ സമീപനമായിട്ടാണ് ഇതിനെ കാണുന്നതെന്നും ഇവര്‍ പറയുന്നു. 1996 മുതല്‍ 2001വരെ താലിബാന് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്ലാദന് അഭയം നല്‍കിയിരുന്നു. സപ്തംബര്‍ 11ലെ യുഎസ് ആക്രമണത്തിലുടെ അഫ്ഗാന് മുകളിലുള്ള താലിബാന്റെ നിയന്ത്രണം നഷ്ടമായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച താലിബാന് പോരാളികള്‍ അഫ്ഗാന് തലസ്ഥാനമായ കാബുളിന്റെ ഭരണം വീണ്ടും ഏറ്റെടുത്തു.
Al Qaeda in Idlib celebrating Talibanâs takeover of Afghanistan. Birds of a feather flock together.pic.twitter.com/QEUqq6j9SY
â Hadi Nasrallah (@HadiNasrallah) August 17, 2021
യുഎസിന്റെ കാഴ്ചപ്പാടില്‍ ആഗോളാടിസ്ഥാനത്തില്‍ അല്‍ഖ്വയ്ദയുടെ ഏറ്റവും അപകടകരമായ ബ്രാഞ്ചാണ് ഈ ഘടകം. സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന് ശേഷം യമനിലെ പോരാളികള്‍ക്ക് നേരെയും യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. അഫ്ഗാനില്‍ താലിബാന് സൈന്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അല്‍ഖ്വയ്ദ ്പ്രവര്‍ത്തകര്‍ ആകാശത്തേക്ക് വെടിവെച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്കീമും എസ്ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍



