ആത്മഹത്യക്ക് ശ്രമിക്കുന്നത് അമ്മ കണ്ടു; നാല് മിനിറ്റില്‍ പറന്നെത്തി തടഞ്ഞ് പൊലീസ്

ആത്മഹത്യക്ക് ശ്രമിക്കുന്നത് അമ്മ കണ്ടു; നാല് മിനിറ്റില്‍ പറന്നെത്തി തടഞ്ഞ് പൊലീസ്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:49 am IST

ന്യൂഡല്‍ഹി: സമയം പാഴാക്കാതെയുള്ള പൊലീസുകാരുടെ ഇടപെടല്‍ രക്ഷിച്ചത് മരണത്തിന് തൊട്ടടുത്തെത്തിയ വ്യക്തിയുടെ ജീവന്‍. ഡല്‍ഹിയില ജാമിയ നഗറിലാണ് സംഭവം. പൊലീസിന്റെ നടപടിക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാന്‍ രണ്ട് പൊലീസുകാര്‍ക്ക് വേണ്ടി വന്നത് നാല് മിനിറ്റുകള്‍. സബ് ഇന്‍സ്പക്ടര്‍ രാംദാസ്, ഹെഡ്ഡ് കോണ്‍സ്റ്റബിള്‍ മഹേന്ദര്‍ സിങ് എന്നിവരാണ് ഓട്ടോ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ചത്. 

സാമ്പത്തിക പ്രസിസന്ധികളെ തുടര്‍ന്ന് ഡ്രൈവര്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമം നടത്തുന്നത് ശ്രദ്ധയിപ്പെട്ട ഇയാളുടെ അമ്മ പൊലീസിന് വിവരം കൈമാറി. പിന്നാലെ വെറും നാല് മിനിറ്റിനിള്ളില്‍ സ്ഥലത്തെത്തിയ പൊലീസ് ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now