നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളാണ് പാര്‍ലമെന്റില്‍ വിലക്കിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:04 am IST

News Now

ന്യൂഡല്‍ഹി:നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളാണ് പാര്‍ലമെന്റില്‍ വിലക്കിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുമെന്നും പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ രംഗത്തെത്തി. വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുമെന്നും ഇക്കാരണത്താന്‍ തന്നെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ സ്പീക്കറെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും അണ്‍പാര്‍ലമെന്ററി വാക്കുകളാക്കി. വിശ്വഗുരുവിന്റെ അടുത്ത നീക്കമെന്താകുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. പ്രതിപക്ഷത്തെ നേരിടാനുള്ള മോദിയുടെ പുതിയ മാസ്റ്റര്‍ സ്‌ട്രോക്ക് ആണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മഹാനായ ഏകാധിപതിയാകാനാണ് മോദി ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

 'വിനാശപുരുഷ'്, 'അഴിമതി', 'കോവിഡ് വ്യാപി' തുടങ്ങിയ വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായാണ് ലോക്‌സഭാ സെക്രട്ടറി ബുക്ക്‌ലെറ്റ് പുറത്തിറിക്കിയത്. അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കും. 18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്‍ദേശം പുറത്തിറക്കിയത്

ചതി, നാട്യം, കാപട്യം, അഴിമതി, നാട്യക്കാരന്‍, അഹങ്കാരി, മുതലക്കണ്ണീര്‍, സേച്ഛാധിപതി, അരാജകവാദി, ശകുനി, , ഖാലിസ്ഥാന്‍, ഇരട്ടവ്യക്തിത്വം, കഴുത, രക്തം കൊണ്ടുകളിക്കുന്നവന്‍, ഉപയോഗശൂന്യമായ.. തുടങ്ങിയ ഒരുകൂട്ടം വാക്കുകള്‍ ഉപയോഗിക്കരുത് എന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. ഈ നിര്‍ദേശങ്ങള്‍ രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്‌സഭാ സെക്രട്ടറി വ്യക്തമാക്കി

ഇത്തവണത്തെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം പതിനെട്ടിന് ആരംഭിക്കും. പാര്‍ലമെന്റില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാല്‍ അത് രേഖകളില്‍ നിന്ന് നീക്കുകയും ചെയ്യും. പാര്‍ലമെന്റില്‍ വാദപ്രതിവാദത്തിനിടെ അംഗങ്ങള്‍ ഇത്തരം മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഭരണകക്ഷികളുടെ സമര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരുനീക്കമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates