
ഒഴിവുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. അപേക്ഷകൾ നവംബർ 4 മുതൽ 25 വരെ സമർപ്പിക്കാം.

News Now
അഭിജിത് ദീപ്കെയ്ക്ക് ജാമ്യം

പ്രവാസികള്ക്ക് ആശ്വാസം; കോഴിക്കോടേക്ക് പുതിയ സര്വീസുകള് പ്രഖ്യാപിച്ച് സലാം എയര്

'പത്ത് പതിനഞ്ച് വർഷം കൂടി ജീവിക്കും എന്ന് പറഞ്ഞു' അദ്ദേഹം ഏറ്റവും സന്തോഷത്തോടെ ഇരുന്നപ്പോൾ ദൈവം അങ്ങ് വിളിച്ചു'; വിതുമ്പലോടെ രജനികാന്ത്

UPI വഴി പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചോ? ഉടൻ എന്തു ചെയ്യണം?
പത്താം ക്ലാസ് കഴിഞ്ഞവർക്ക് സുപ്രീം കോടതിയിൽ ജോലി നേടാം. ജൂനിയർ കോർട്ട് അറ്റൻഡന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 130 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. അപേക്ഷകൾ നവംബർ 4 മുതൽ 25 വരെ സമർപ്പിക്കാം.
യോഗ്യതകൾ
വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർ കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം. പ്ലസ് ടു വരെയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
പ്രായപരിധി: 18 നും 27 നും ഇടയിൽ (01 ഒക്ടോബർ 2026 കണക്കാക്കി).
പ്രായ ഇളവ്: SC/ST, OBC, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
WHAT TO READ NEXT
റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ശമ്പളം
ജൂനിയർ കോർട്ട് അറ്റൻഡന്റ് തസ്തികയ്ക്ക് ഏഴാം ശമ്പള കമ്മീഷനിലെ ലെവൽ 3 പ്രകാരം 21,700 മുതൽ 69,100 രൂപ വരെയാണ് ശമ്പളം ലഭിക്കുക. ഇതിന് പുറമെ മറ്റ് അലവൻസുകളും ലഭിക്കും.
ജോലി ഉത്തരവാദിത്തങ്ങൾ
ഓഫീസ് ഫയലുകൾ, പേപ്പർ ബുക്കുകൾ, കോടതി രേഖകൾ എന്നിവ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുക.
ഓഫീസിലെ മേശകൾ, കസേരകൾ, അലമാരകൾ, ജനലുകൾ, പുസ്തക ഷെൽഫുകൾ എന്നിവ പൊടി തുടച്ച് വൃത്തിയാക്കുക.
സുപ്രീം കോടതിയിലെ ഉദ്യോഗസ്ഥർക്കും ഉദ്യോഗസ്ഥ മേധാവികൾക്കും ചായ, കോഫി, ലഘുഭക്ഷണങ്ങൾ, വെള്ളം എന്നിവ എത്തിച്ചു നൽകുക.
WHAT TO READ NEXT

എമിറേറ്റ്സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം
തിരഞ്ഞെടുപ്പ് പ്രക്രിയ
സുപ്രീം കോടതി ജൂനിയർ കോർട്ട് അറ്റൻഡന്റ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ: 100 ചോദ്യങ്ങൾ, 100 മാർക്ക്, ഒന്നര മണിക്കൂർ സമയം. ജനറൽ ഇന്റലിജൻസ് & റീസണിംഗ്,ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇംഗ്ലീഷ് , ജനറൽ അവയർനെസ് തുടങ്ങിയവയാണ് വിഷയങ്ങൾ. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് കുറയ്ക്കും. എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 50 മാർക്ക് നേടണം.
അഭിമുഖം: 25 മാർക്ക്. അഭിമുഖത്തിൽ യോഗ്യത നേടാൻ കുറഞ്ഞത് 13 മാർക്ക് നേടണം.
ഓൺലൈനായി അപേക്ഷിക്കേണ്ട വിധം
സുപ്രീം കോടതി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sci.gov.in സന്ദർശിക്കുക.
Junior Court Attendant Recruitment 2026 എന്ന റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും നൽകുക.
ഫോട്ടോ, ഒപ്പ്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവ അപ്ലോഡ് ചെയ്യുക.
ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കുക.
അപേക്ഷയിലെ വിവരങ്ങൾ പരിശോധിച്ച് സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Summary
Applications are invited for recruitment to the post of Junior Court Attendant at the Supreme Court of India.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



