'തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണ'; വിവാദങ്ങളില്‍ പ്രതികരിച്ച് പൂജ ഖേഡ്കര്‍

സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിന് പൂജ നടപടി നേരിട്ടിരുന്നു

allegations against her as 'media trial'  IAS officer Puja Khedkar responds
പൂജ ഖേഡ്കര്‍Source by : ഫെയ്‌സ്ബുക്ക്
Last Updated :15 July 2024, 10:00 pm IST

മുംബൈ: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയെന്ന് ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കര്‍. താന്‍ കുറ്റക്കാരിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും കേന്ദ്ര സമിതിക്ക് മുമ്പാകെ മൊഴി നല്‍കുമെന്നും അതോടെ സത്യം വിജയിക്കുമെന്നും പൂജ പ്രതികരിച്ചു.

സര്‍വീസില്‍ പ്രവേശിക്കാനായി സമര്‍പ്പിച്ച ഒബിസി സര്‍ട്ടിഫിക്കറ്റും ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നാണ് പൂജ ഖേഡ്കറിനെതിരായ ആരോപണം. സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിന് പൂജ നടപടി നേരിട്ടിരുന്നു.

''കുറ്റക്കാരിയെന്നു തെളിയുന്നതുവരെ നിരപരാധിയാണ് എന്ന വസ്തുത അടിസ്ഥാനമാക്കിയുള്ളതാണു നമ്മുടെ ഭരണഘടന. അതിനാല്‍, ഞാന്‍ കുറ്റക്കാരിയാണെന്നു തെളിയിക്കുന്ന മാധ്യമ വിചാരണ തെറ്റാണ്. ഇത് എല്ലാവരുടെയും അടിസ്ഥാന അവകാശമാണ്. ആരോപണമുണ്ടെന്നു നിങ്ങള്‍ക്കു പറയാം. പക്ഷേ എന്നെ കുറ്റക്കാരിയാക്കുന്നതു തെറ്റാണ്'' പൂജ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച പൂജയുടെ ആഡംബര കാര്‍ പുണെ പൊലീസ് പിടിച്ചെടുത്തിരുന്നു. സ്വകാര്യ കാറിലെ സഞ്ചാരവും അഡീഷണല്‍ കലക്ടറുടെ ചേമ്പര്‍ കയ്യേറിയതും വിവാദമായതോടെ ഇവരെ വാഷിം ജില്ലയിലക്ക് സ്ഥലം മാറ്റി. പിന്നാലെ പൂജ ഖേഡ്കറിനെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയര്‍ന്നു.

2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ സര്‍വീസില്‍ പ്രവേശിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ചുവെന്നാണ് പിന്നാലെ വന്ന ആരോപണം. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യുപിഎസ്‌സി. പരീക്ഷയെഴുതിയത്. ഒബിസി. വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. ഐഎഎസ് സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ട്.

കര്‍ഷകര്‍ക്കുനേരെ തോക്കു ചൂണ്ടിയതിനു പൂജയുടെ മാതാപിതാക്കളായ മനോരമ ഖേഡ്കര്‍, ദിലീപ് ഖേഡ്കര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now