സമൂഹമാധ്യമങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നുവെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍

ആമിർ ഖാൻ/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നുവെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഞെട്ടലോടെയാണ് ആരാധകര്‍ ഇക്കാര്യം കേട്ടത്.

തന്റെ 56-ാം ജന്മദിനത്തിന് ആശംസ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. സമൂഹമാധ്യമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ഇതെന്റെ അവസാനത്തെ പോസ്റ്റായിരിക്കും എന്നും താരം പറയുന്നു. 

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ പുതിയ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കും. പുതിയ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ചു കൊണ്ടാണ് പോസ്റ്റ്. ഈ കാപട്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. മുന്‍പത്തെ പോലെ പരസ്പരം ആശയവിനിമയം നടത്താം. ഔദ്യോഗികമായി ചാനലിന് രൂപം നല്‍കിയതായും താരം അറിയിച്ചു. ഭാവിയില്‍ സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുമെന്നും താരം അറിയിച്ചു. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates