എന്തും സംഭവിക്കാം!; മരത്തിന് മുകളിൽ കരിമ്പുലിയും പുള്ളിപ്പുലിയും നേർക്കുനേർ (വീഡിയോ)

കർണാടകയിലെ കബനി വന്യജീവി സങ്കേതത്തിൽ നിന്നുള്ള കാഴ്ചയാണ്  സമൂഹമാധ്യമങ്ങളിൽ നിറയുന്നത്

മരത്തിന് മുകളിൽ കരിമ്പുലിയും പുള്ളിപ്പുലിയും നേർക്കുനേർ
Last Updated :20 January 2024, 8:41 am IST
Edited by :migrator

മരത്തിന് മുകളിൽ കരിമ്പുലിയും പുള്ളിപ്പുലിയും നേർക്കുനേർ നിൽക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. പരസ്പരം ഏറ്റുമുട്ടാൻ നിൽക്കുന്നത് പോലെയുള്ള പ്രതീതി ജനിപ്പിക്കുന്നതാണ് വീഡിയോ. 

കർണാടകയിലെ കബനി വന്യജീവി സങ്കേതത്തിൽ നിന്നുള്ള കാഴ്ചയാണ്  സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മരത്തിനു മുകളിൽ  ഏറ്റുമുട്ടാൻ ശ്രമിക്കുന്ന കരിമ്പുലിയും പുള്ളിപ്പുലിയുമാണ് ദൃശ്യത്തിലെ താരങ്ങൾ. കബനിയിൽ നിന്ന് മാർച്ച് 6ന് പകർത്തിയതാണ് ഈ അപൂർവ കാഴ്ച. കൂറ്റൻ മരത്തിനു മുകളിലായിരുന്നു പുള്ളിപ്പുലിയും കരിമ്പുലിയും. വിജയ് പ്രഭുവാണ് ദൃശ്യം പകർത്തിയത്. കബനിയിൽ സായ എന്നു പേരുള്ള ഒരേയൊരു കരിമ്പുലിയാണുള്ളത്. 

ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനിയാണ് ട്വിറ്ററിൽ ഈ ദൃശ്യം പങ്കുവച്ചത്. ലക്ഷ കണക്കിനാളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now