ജൂലൈ 7ന് ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലാണ് സംഭവം.

Sexual assault
പ്രതീകാത്മകചിത്രം
Last Updated :17 July 2024, 3:27 pm IST

News Now

അമരാവതി: എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന മൂന്ന് ആണ്‍കുട്ടികള്‍ കുറ്റകൃത്യത്തിന് മുമ്പ് അശ്ലീല വീഡിയോകള്‍ കണ്ടിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത ഇവര്‍ വീഡിയോ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു.

ജൂലൈ 7ന് ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം കുറച്ചു ദൂരം സൈക്കിളില്‍ കയറ്റി കൊണ്ടുപോയി. പിന്നീട് ബന്ധുവിന്റെ സഹായത്തോടെ ബൈക്കില്‍ കൊണ്ടുപോയി കായലില്‍ തള്ളുകയായിരുന്നു. മൃതദേഹത്തില്‍ കല്ല് കെട്ടിവെച്ചാണ് കനാലില്‍ തള്ളിയത്.

ഗ്രാമത്തില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. ആറ് പൊലീസ് സംഘങ്ങള്‍, നീന്തല്‍ വിദഗ്ധര്‍, ഡ്രോണ്‍ കാമകള്‍, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുള്‍പ്പെടെ വലിയൊരു സംഘമാണ് ഉള്‍പ്പെടെയാണ് മൃതദേഹത്തിനായുള്ള തെരച്ചില്‍ നടത്തുന്നത്. തെളിവുകള്‍ മറച്ചു വെക്കാനും കുറ്റകൃത്യത്തിന് സഹായം നല്‍കുകയും ചെയ്തതിന് ഒന്നാം പ്രതിയുടെ അച്ഛനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics