
അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി അച്യുതിനെതിരെയാണ് കേസെടുത്തത്
കൊല്ലം : പുനലൂർ പോളിടെക്നിക്കിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസിൽ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി അച്യുതിനെതിരെയാണ് കേസെടുത്തത്.
WHAT TO READ NEXT

ഒക്ടോബർ 16-ന് ഇടുക്കിയിൽ ഹർത്താൽ ആഹ്വാനം ചെയ്ത് സിപിഎം
പുനലൂർ പോളിടെക്നിക്കിലെ എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റാണ് അച്യുത്. അച്യുതിനെതിരെ സഹപാഠികൾ തന്നെയാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയ കോളേജ് അധികൃതർ വിദ്യാര്‍ത്ഥിയെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത ചിത്രം അശ്ലീല സൈറ്റുകൾക്ക് വിറ്റ് അച്യുത് പണം നേടിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Summary
Case registered against ABVP leader over morphed photos of female students appearing on pornographic sites
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




