
ചാനല്‍ താരം 'ദേവിയായി', കാലില്‍വീണ് അനുഗ്രഹം തേടി ഭക്തര്‍- വീഡിയോ
ഈ പരിപാടിയില്‍ പങ്കെടുത്ത താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി പുതിയ 'ദേവിയായി' പ്രത്യക്ഷപ്പെട്ടു
ചെന്നൈ: തമിഴിലെ പേരുകേട്ട ടിവി പരിപാടിയാണ് 'സൊല്‍വതെല്ലാം ഉണ്മൈ'. കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പരിപാടി ആയതിനാല്‍ പെട്ടെന്നാണ് ഇതിന് ജനപ്രീതി ലഭിച്ചത്. ഈ പരിപാടിയില്‍ പങ്കെടുത്ത താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി പുതിയ 'ദേവിയായി' പ്രത്യക്ഷപ്പെട്ടു.
പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും 'ദേവി' അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.
ഇതോടെ ആള്‍ദൈവം മുങ്ങി. കൂടാതെ പുതുവത്സര ദിനത്തില്‍ ചെങ്കല്‍പേട്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവ്യ ദര്ശന് പരിപാടി റദ്ദാക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



