ലോക്‌സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി  ബിജെപിയില്‍ ചേര്‍ന്നു.

സചിന്‍ ബിര്‍ല ബിജെപിയില്‍ ചേര്‍ന്നപ്പോള്‍
Last Updated :20 January 2024, 8:50 am IST

News Now


ഭോപാല്‍: ലോക്‌സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി  ബിജെപിയില്‍ ചേര്‍ന്നു. സചിന്‍ ബിര്‍ല എംഎല്‍എയാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഇതുവരെ 27-ാമത്തെ എംഎല്‍എയാണ്? മധ്യപ്രദേശില്‍ ബിജെപി പാളയത്തിലെത്തിയത്.

ഖണ്ട്‌വ ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലാണ് സചിന്‍ ബിര്‍ല ബിജെപിയില്‍ ചേര്‍ന്നത്. 2020 മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ആറ് കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു.

പാര്‍ട്ടി മാറാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍, ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനില്‍ നിന്ന് ലഭിക്കുന്ന പരിഗണനയാണെന്ന് സചിന്‍ പറഞ്ഞു.'2020 മാര്‍ച്ചില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ ശേഷം, വല്ലഭ ഭവനില്‍ വെച്ച് തന്റെ പേര് വിളിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംസാരിക്കുകയും മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്?തപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടു. ഇപ്പോള്‍ 55 ഗ്രാമങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു'' -ബിര്‍ല പറഞ്ഞു.