
വീണ്ടും കപ്പല്‍വേധ മിസൈല്‍ പരീക്ഷണം; ഡീകമ്മീഷന്‍ ചെയ്ത കപ്പല്‍ തകര്‍ത്തു- വീഡിയോ
ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും യുദ്ധക്കപ്പലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും യുദ്ധക്കപ്പലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യന്‍ നാവികസേന. ബംഗാള്‍ ഉള്‍ക്കടലിലാണ് പരീക്ഷണം നടത്തിയത്. യുദ്ധക്കപ്പലായ ഐഎന്‍എസ് പ്രബാലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ തൊടുക്കുന്നതും ഡീകമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പല്‍ തകര്‍ക്കുന്നതുമായ വിജയകരമായ പരീക്ഷണം ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വീണ്ടും നാവികസേന കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വീണ്ടും നടത്തിയത്.

നാവികസേന തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. യുദ്ധക്കപ്പലായ ഐഎന്‍എസ് കോറയില്‍ നിന്നാണ് കപ്പല്‍വേധ മിസൈല്‍ വിക്ഷേപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്തതായി നാവികസേന അറിയിച്ചു. ഡീകമ്മീഷന്‍ ചെയ്ത കപ്പല്‍ തന്നെയാണ് ലക്ഷ്യസ്ഥാനമായി നിശ്ചയിച്ചത്. പരമാവധി ദൂരത്തില്‍ നിശ്ചയിച്ച ലക്ഷ്യസ്ഥാനം മിസൈല്‍ കൃത്യമായി തകര്‍ത്തതായി നാവികസേന അറിയിച്ചു.

അറബിക്കടലിലാണ് ഐഎന്‍എസ് പ്രഭാലില് നിന്നുളള പരീക്ഷണം നടത്തിയത്. അത്യാധുനിക മിസൈലുകള്‍ വിന്യസിച്ച യുദ്ധക്കപ്പലാണ് ഐഎന്‍എസ് പ്രഭാല്‍. കപ്പല്‍വേധ മിസൈലാണ് വിക്ഷേപിച്ചത്. അന്നും പരീക്ഷണം വിജയകരമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

Related News


ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്
