
'എല്ലാ കൈകളിലും ത്രിവര്‍ണ്ണ പതാക, എല്ലാ തെരുവുകളും ജന്തര്‍ മന്തര്‍' എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം

News Now
എസ്എംഎ മരുന്ന് വിവാദം; കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണത്തിന് സ്റ്റേ 10 ദിവസത്തേക്ക്: സുപ്രിംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്

'ഇന്‍ക്വിലാബ് സിന്ദാബാദ്'; സൗരവും അശുതോഷും ജയില്‍മോചിതരായി; 'ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കില്ല'

മുൻ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് യു നേതാക്കൾ എസ് ഐ ടി യുടെ മുന്നിൽ ഹാജരായി

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികള്‍ക്കെതിരെയും, ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. വെള്ളിയാഴ്ച രാജ്യവ്യാപകമായി എസ്ഐആര്‍ വിരുദ്ധ മാര്‍ച്ച് നടക്കും.
'പീപ്പിള്‍ എഗെയ്ന്‍സ്റ്റ് എസ്ഐആര്‍' (People Against SIR) എന്ന നൂറിലേറെ സംഘടനകളുടെ കൂട്ടായ്മയാണ്, ഒക്ടോബര്‍ 23-ന് രാജ്യവ്യാപകമായി വന്‍തോതിലുള്ള പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 'എല്ലാ കൈകളിലും ത്രിവര്‍ണ്ണ പതാക, എല്ലാ തെരുവുകളും ജന്തര്‍ മന്തര്‍' എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം.
വിവാദമായ എസ്ഐആര്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കുക. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട യോഗ്യരായ എല്ലാ പൗരന്മാരുടെയും പേരുകള്‍ പുനഃസ്ഥാപിക്കുക. ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുക. അല്ലെങ്കില്‍ ഇംപീച്ച് ചെയ്യുക. ഭാവിയിലെ തെരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാര്‍ മുന്നോട്ടുവെക്കുന്നു.
പ്രശാന്ത് ഭൂഷണ്, പ്രകാശ് രാജ്, അഭിജിത് ദീപ്കെ, നേഹ ബോറ, ഐഷി ഘോഷ് തുടങ്ങിയവരാണ് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം നല്‍കിയത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകറും സമരത്തില്‍ പങ്കെടുക്കും. പ്രതിഷേധ സമരത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് സംഘടനകള്‍ ഉള്‍പ്പെടുന്ന ഇന്ത്യ (INDIA) മുന്നണി പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Summary
Anti-SIR People's March on Friday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍



