
ഭാവിയില്‍ നടത്തുന്ന ഏത് പ്രതിഷേധവും ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മാത്രമായിരിക്കുമെന്ന് നേതാക്കൾ ഉറപ്പുനല്‍കി

News Now
എസ്എംഎ മരുന്ന് വിവാദം; കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണത്തിന് സ്റ്റേ 10 ദിവസത്തേക്ക്: സുപ്രിംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്

മുൻ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് യു നേതാക്കൾ എസ് ഐ ടി യുടെ മുന്നിൽ ഹാജരായി

'ഓരോ തെരുവും ജന്തര്‍മന്തര്‍'; എസ്ഐആര്‍ വിരുദ്ധ പീപ്പീള്‍സ് മാര്‍ച്ച് വെള്ളിയാഴ്ച

ല്ല
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും ജയില്‍മോചിതരായി. ഏഴ് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അവര്‍ മോചിതരായത്. തീഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇരു നേതാക്കളും, ജയിലിന് മുന്നില്‍ തടിച്ചുകൂടിയ സിജെപി പ്രവര്‍ത്തകരെ 'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളിച്ച് മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്തു.
WHAT TO READ NEXT

സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം
സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചതോടെയാണ്, രാത്രി വൈകി അശുതോഷ് റങ്കയും സൗരവ് ദാസും ജയില്‍ മോചിതരായത്. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നുള്ള ഡല്‍ഹി പൊലീസിന്റെ ആവശ്യം തള്ളിയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളില്‍ കസ്റ്റഡി ഇല്ലെങ്കില്‍ ഇവരെ ജയില്‍ മോചിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചതിന് കഴിഞ്ഞ 13നാണ് സൗരവിനെയും അശുതോഷിനെയും കസ്റ്റഡിയിലെടുത്തത്. ഒക്ടോബര്‍ 14-ന് ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഒക്ടോബര്‍ 19-ന് കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. ഈ കാലാവധി ഇന്ന് അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇരുനേതാക്കളെയും കോടതിയില്‍ ഹാജരാക്കിയത്.
ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കില്ല
ജന്തര്‍ മന്തര്‍ പ്രതിഷേധ വേദിയായി അംഗീകരിച്ചിട്ടില്ലാത്ത കാലത്തോളം, അവിടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യില്ലെന്ന് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ കോടതിയില്‍ രേഖാമൂലം ഉറപ്പു നല്കി. ഭാവിയില്‍ നടത്തുന്ന ഏത് പ്രതിഷേധവും ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മാത്രമായിരിക്കുമെന്നും അവര്‍ ഉറപ്പുനല്‍കി.
ജാമ്യം അനുവദിക്കുന്നത് സമാധാനാന്തരീക്ഷം തകരാനും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ് വാദിച്ചു. തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവരുടെ സംഘത്തിലെ മറ്റൊരു അംഗം മാധ്യമങ്ങളോട് നടത്തിയ പ്രതികരണം കോടതിയുടെ അധികാരത്തെ അവഹേളിക്കുന്നതാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഇതില്‍ സിജെപി നേതാക്കളുടെ അഭിഭാഷകര്‍ കോടതിയില്‍ മാപ്പു പറഞ്ഞു. മേലില്‍ ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്നും അറിയിച്ചു.
രേഖാമൂലം നല്കിയ ഉറപ്പുകള്‍ പരിശോധിച്ച സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റിതുരാജ് ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ ഉപാധിയായി ഇരു നേതാക്കളും 50,000 രൂപയുടെ വ്യക്തിഗത ബോണ്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ അന്വേഷണം തുടരും. ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും, വിചാരണയുടെ ഓരോ ഘട്ടത്തിലും കോടതിയില്‍ ഹാജരാകാനും ഇരുവരോടും നിര്‍ദേശിച്ചിട്ടുണ്ട്.
Summary
Court releases CJP leaders after undertakings not to call protests at Jantar Mantar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




