ഐബിപിഎസ് പൊതുപരീക്ഷയ്ക്ക് വീണ്ടും അവസരം, 3517 ഒഴിവുകൾ; നാളെ മുതൽ ഈ വിഭാഗക്കാർക്ക് അപേക്ഷിക്കാം
പൊതുമേഖല ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/മാനേജ്മെൻറ് ട്രെയിനീസ് തസ്തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/മാനേജ്മെൻറ് ട്രെയിനീസ് തസ്തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. നേരത്തെ പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം അപേക്ഷ ഓൺലൈനായി പൂർത്തീകരിക്കാൻ കഴിയാത്തവർക്കും അതിനുശേഷം യോഗ്യത നേടിയവർക്കുമാണ് അപേക്ഷിക്കാൻ വീണ്ടും അവസരം ലഭിച്ചിരിക്കുന്നത്.
പ്രൊബേഷനറി ഓഫിസർ/മാനേജ്മെൻറ് ട്രെയിനി തസ്തികക്ക് ഒക്ടോബർ 28 മുതൽ നവംബർ 11 വരെ അപേക്ഷിക്കാം. ആദ്യം രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷകളിൽ തിരുത്ത് വരുത്തുന്നതിനും അവസരമുണ്ട്. ഓഗസ്റ്റ് അഞ്ചുമുതൽ 26 വരെയുളള സമയക്രമത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കാണ് വീണ്ടും അവസരം നൽകുന്നത്. ഇതിന് ശേഷം യോഗ്യത നേടിയവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയുന്നവിധമാണ് അനുബന്ധ വിജ്ഞാപനം പുറത്തിറക്കിയത്. 3517 ഒഴിവുകളാണ് ഉളളത്.
ഓഫിസർ/മാനേജ്മെൻറ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിരുദമാണ്. പ്രായം 20നും 30 നും ഇടയിലായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ജനുവരി അഞ്ച്, ആറ് തീയതികളിലായാണ് പരീക്ഷ. പരീക്ഷയ്ക്ക് പത്തുദിവസം മുൻപ് അഡ്മിഷൻ കാർഡ് ഓൺലൈനിൽ ലഭ്യമാകും. ആദ്യ വിജ്ഞാപന പ്രകാരം ഒക്ടോബറിൽ പരീക്ഷയ്ക്ക് തയ്യാറെടുത്തവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
CCRAS JRF Recruitment 2026: ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ 20 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!


