
സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനും ജനാധിപത്യം സ്ഥാപിക്കുന്നതിനും മതനിരപേക്ഷത സ്ഥാപിക്കുന്നതിനും ഭരണഘടനയുടെ അടിത്തറ പാകുന്നതിനും അദ്ദേഹം തന്റെ മുഴുവന് ജീവിതവും സമര്പ്പിച്ചു

News Now
മാസം 20,050 രൂപ വരുമാനം, സീനിയര് സിറ്റിസണ്സിന് മികച്ച പ്ലാന്; അറിയാം വിശദമായി

വിജയ്യെ വിവാഹത്തിന് ക്ഷണിച്ച് അനിരുദ്ധ്; വൈറലായി ചിത്രങ്ങൾ

തുലാമാസ പൂജ: ശബരിമല നട തുറന്നു, വന്ഭക്തജനത്തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

സിഗരറ്റിനെക്കാൾ ഗുരുതരം, വീട്ടിൽ അഗർബത്തി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ന്യൂഡല്ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റുവിന്റെ 60ാം ചരമവാര്ഷിക ദിനത്തില് ആദരാഞ്ജലികള് അര്പ്പിച്ച് രാജ്യം. മുന് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്ലാല് നെഹ്റുവിന്റെ ചരമവാര്ഷികത്തില് അദ്ദേഹത്തിന് ആദരാഞ്ജലികള് അര്പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില് കുറിച്ചു. എഐസിസി അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ, കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല് ഗാന്ധി, അജയ് മാക്കന് എന്നിവര് നെഹ്റു സ്മാരകത്തിലെത്തി പുഷ്പാര്ച്ചന നടത്തി.
ശാസ്ത്ര, സാമ്പത്തിക, വ്യാവസായിക, വിവിധ മേഖലകളില് ഇന്ത്യയെ മുന്നോട്ട് നയിച്ച ആധുനിക ഇന്ത്യയുടെ ശില്പി പണ്ഡിറ്റ് ജവഹര്ലാല് നെഹ്റുവിന്റെ സമാനതകളില്ലാത്ത സംഭാവനകള് ഉള്പ്പെടുത്താത്ത ഇന്ത്യയുടെ ചരിത്രം അപൂര്ണ്ണമാണെന്ന് എക്സില് ഖാര്ഗെ കുറിച്ചു. ജനാധിപത്യത്തിന്റെ സമര്പ്പിത കാവല്ക്കാരനും നമ്മുടെ പ്രചോദനത്തിന്റെ ഉറവിടവുമായിരുന്നു നെഹ്റുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സംരക്ഷണവും പുരോഗതിയും ഐക്യവുമാണ് നമ്മുടെ എല്ലാവരുടെയും ദേശീയ മതമെന്ന് നെഹ്റു പറഞ്ഞിരുന്നുവെന്നും കോണ്ഗ്രസ് അധ്യക്ഷന് പറഞ്ഞു. ഇന്നും നീതിയുടെ അതേ പാത തന്നെയാണ് കോണ്ഗ്രസ് പാര്ട്ടി പിന്തുടരുന്നതെന്നും ഖാര്ഗെ പറഞ്ഞു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനും ജനാധിപത്യം സ്ഥാപിക്കുന്നതിനും മതനിരപേക്ഷത സ്ഥാപിക്കുന്നതിനും ഭരണഘടനയുടെ അടിത്തറ പാകുന്നതിനും അദ്ദേഹം തന്റെ മുഴുവന് ജീവിതവും സമര്പ്പിച്ചു. അദ്ദേഹത്തിന്റെ മൂല്യങ്ങള് എപ്പോഴും നമ്മെ നയിക്കുമെന്നും കോണ്ഗ്രസ് നേതാവ് രാഹുല്ഗാന്ധി മുത്തച്ഛന് ആദരാഞ്ജലികള് അര്പ്പിച്ചതിന് ശേഷം എക്സില് പറഞ്ഞു.
ഇന്ത്യയുടെ ആദ്യത്തെയും ഏറ്റവും കൂടുതല് കാലം പ്രധാനമന്ത്രിയായിരുന്ന നെഹ്റു 1964-ല് അധികാരത്തിലിരിക്കെയാണ് അന്തരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഹോക്കി ലെജന്ഡ് പര്ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്; ആരാധന മോന മിശ്ര യുപി കോണ്ഗ്രസ് അധ്യക്ഷ

ന്യൂഡല്ഹി പ്രഖ്യാപനത്തിന്റെ അംഗീകാരം ഇന്ത്യയുടെ ആഗോള സ്വാധീനത്തിന്റെ തെളിവ്: പ്രധാനമന്ത്രി

