
മദ്യനയക്കേസില്‍ കെജരിവാളിന് സമന്‍സ്; 17 ന് കോടതിയില്‍ ഹാജരാകണം
ഇഡി നല്കിയ ഹര്‍ജിയിലാണ് കെജരിവാളിന് സമന്‍സ്

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോടതി സമന്‍സ്. ഈ മാസം 17 ന് കോടതിയില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇഡി നല്കിയ ഹര്‍ജിയിലാണ് കെജരിവാളിന് കോടതി സമന്‍സ് അയച്ചത്.
മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഞ്ചു തവണ നോട്ടീസ് നല്‍കിയിട്ടും അരവിന്ദ് കെജരിവാള്‍ ഹാജരായിട്ടില്ലെന്ന് ഹര്‍ജിയില്‍ ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി കെജരിവാള്‍ സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ഹര്‍ജിയിലാണ് കോടതി കെജരിവാളിന് സമന്‍സ് അയച്ചത്. 17 ന് കോടതിയില്‍ ഹാജരായി, ചോദ്യം ചെയ്യാന്‍ ഹാജരാകാതെ ഒഴിഞ്ഞുനില്‍ക്കുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ ഡല്‍ഹി കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി രണ്ടിനായിരുന്നു ഇഡി കെജരിവാളിന് അഞ്ചാമത്തെ നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഇഡിയുടെ നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജരിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് എഎപി ആരോപിക്കുന്നു. മദ്യനയക്കേസില്‍ നേരത്തെ സിബിഐ കെജരിവാളിനെ ചോദ്യം ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

Related News


'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

'രാഷ്ട്രീയ പ്രതികാര നടപടി; സതീശന് സര്‍ക്കാര്‍ ഇഡിയുടെ ഏജന്റായി പ്രവര്‍ത്തിക്കരുത്': മുന്നറിയിപ്പുമായി സിപിഎം പിബി

