News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

ജയ്പൂര്: കോവിഡിന് പിന്നാലെ രാജ്യത്തെ ആശങ്കപ്പെടുത്തുന്ന ബ്ലാക്ക് ഫംഗസ് ബാധയെ പകര്ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന് സര്ക്കാര്. രാജസ്ഥാനില് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്മൈക്കോസിസ് രോഗം പിടിപെടുന്നവരുടെ എണ്ണം വര്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് രാജസ്ഥാന് സര്ക്കാരിന്റെ പ്രഖ്യാപനം. 2020ലെ പകര്ച്ചവ്യാധി നിയമത്തില് ബ്ലാക്ക് ഫംഗസ് ബാധയെ ഉള്പ്പെടുത്തി വിജ്ഞാപനം ചെയ്തു.
രാജസ്ഥാനില് ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം വര്ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് സര്ക്കാര് ഇടപെടല്. കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലിപോസോമല് ആഫോടെറിസിന് ബിയുടെ 2500 കുപ്പി മരുന്ന് വാങ്ങാന് രാജസ്ഥാന് മെഡിക്കല് സര്വീസ് കോര്പ്പറേഷന് ഓര്ഡര് നല്കിയിരുന്നു.
ഭാരത് സെറംസ് ആന്റ് വാക്സിന്സ് ലിമിറ്റഡിനാണ് മരുന്ന് വാങ്ങാന് ഓര്ഡര് നല്കിയത്.ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗസ് ബാധ കണ്ടുവരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



