
അശോക് ലാഹിരി നീതി ആയോഗ് ഉപാധ്യക്ഷന്‍; ബംഗാള്‍ ബിജെപി എംഎല്‍എ സുപ്രധാന പദവിയില്‍
നിലവിലെ വൈസ് ചെയര്മാന് സുമന് ബെറിയുടെ പിന്‍ഗാമിയായിട്ടാണ് അശോക് ലാഹിരി ചുമതലയേല്‍ക്കുന്നത്

ന്യൂഡല്‍ഹി: നീതി ആയോഗ് ഉപാധ്യക്ഷനായി ബിജെപി എംഎല്‍എ അശോക് ലാഹിരിയെ നിയമിച്ചു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന അശോക് ലാഹിരി, കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 15-ാം ധനകാര്യ കമ്മീഷനില്‍ അംഗവുമായിരുന്നു.
നിലവിലെ വൈസ് ചെയര്മാന് സുമന് ബെറിയുടെ പിന്‍ഗാമിയായിട്ടാണ് അശോക് ലാഹിരി ചുമതലയേല്‍ക്കുന്നത്. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ ചെയര്മാന്. പശ്ചിമ ബംഗാളിലെ ബിജെപിയുടെ സജീവ അംഗമായ ലാഹിരി നിലവില്‍ ബാലുര്‍ഘട്ടില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ്. നിലവില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.
മുന്‍ പ്രധാനമന്ത്രിമാരായ എ ബി വാജ്പേയി, മന്മോഹന് സിങ് എന്നിവരുടെ ഭരണകാലത്ത് 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ ഡയറക്ടറായും ലോകബാങ്കില്‍ കണ്‍സള്‍ട്ടന്റായും അന്താരാഷ്ട്ര നാണയ നിധിയില്‍ സാമ്പത്തിക വിദഗ്ദ്ധനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
WHAT TO READ NEXT

വിഖ്യാത ഇന്ത്യന്‍ ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നീതി ആയോഗിന്റെ മുഴുവന്‍ സമയ അംഗങ്ങളായി കെ വി രാജു, ഗോബര്ധന് ദാസ്, അഭയ് കരണ്ടിക്കര്‍, എം ശ്രീനിവാസ് എന്നിവരെയും നിയമിച്ചിട്ടുണ്ട്. ബംഗാളുകാരനും ഭോപ്പാല്‍ ഐഐഎസ്ഇആര്‍ ഡയറക്ടറുമാണ് ഗോബര്ധന് ദാസ്. കെ വി രാജു നിലവില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമാണ്. അഭയ് കരണ്ടിക്കര്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും മുന്‍ ഐഐടി ഡയറക്ടറുമാണ്. ശ്രീനിവാസ് ഡല്‍ഹി എയിംസിന്റെ ഡയറക്ടറാണ്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
BJP MLA Ashok Lahiri appointed as Vice Chairman of NITI Aayog.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ബി അശോകിനും എന്‍ പ്രശാന്തിനും മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ അധിക ചുമതല; കിഫ്ബിക്ക് പുതിയ സിഇഒ

ബംഗാളില്‍ സിപിഎം സ്വാധീനം വര്‍ധിപ്പിക്കുന്നു; നേതാക്കള്‍ റീല്‍സ് നിര്‍മാണ തിരക്കില്‍; വിമര്‍ശനവുമായി ബിജെപി എംഎല്‍എ

