
അസമില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു; 50 പേരെ കാണാനില്ല; 40 പേരെ രക്ഷപ്പെടുത്തി; ബ്രഹ്മപുത്രയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
അസമില്‍ യാത്രാ ബോട്ടുകള്‍ കൂട്ടിയിടിച്ച് 50 പേരെ കാണാതായി. 40 പേരെ രക്ഷപ്പെടുത്തി.

ദിസ്പൂര്‍: അസമില്‍ യാത്രാ ബോട്ടുകള്‍ കൂട്ടിയിടിച്ച് 50 പേരെ കാണാതായി. 40 പേരെ രക്ഷപ്പെടുത്തി. ബ്രഹ്മപുത്രനദിയിലാണ് അപകടമുണ്ടായത്. ജോര്‍ഹട്ട് ജില്ലയില നിമതിഘട്ടില്‍ എതിര്‍ ദിശയില്‍ വന്ന ബോട്ടുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാല്‍പ്പത് പേരെ രക്ഷപ്പെടുത്തിയതായി അവര്‍ അറിയിച്ചു. അരുണാചല്‍ പ്രദേശില്‍ നിന്നടക്കം കുടുതല്‍ സംഘം രക്ഷാപ്രവര്‍ത്തനത്തിന് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
I am pained at the tragic boat accident near Nimati Ghat, Jorhat.
â Himanta Biswa Sarma (@himantabiswa) September 8, 2021
Directed Majuli & Jorhat admin to undertake rescue mission expeditiously with help of @NDRFHQ & SDRF. Advising Min @BimalBorahbjp to immediately rush to the accident site. I'll also visit Nimati Ghat tomorrow.
അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്‍ഡിആര്‍എഫിനോടൊപ്പം സംസ്ഥാന ദുരന്തനിവാരണസേനയോടും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. എല്ലാവിധ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



