യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ ആരോപണം

ബി വി ശ്രീനിവാസ്, ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:19 am IST

News Now

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ ആരോപണം. കഴിഞ്ഞ ആറുമാസമായി തന്നെ നിരന്തരം ഉപദ്രവിച്ചതായി അസം യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ആരോപിച്ചു.

സ്ത്രീ എന്ന നിലയിലാണ് തന്നെ നിരന്തരം ശല്യം ചെയ്തതെന്ന് അവര്‍ ട്വീറ്റ് ചെയ്തു. തന്നോട് വിവേചനം കാണിച്ചു. ബി വി ശ്രീനിവാസിനെതിരെ പരാതി നല്‍കിയിട്ടും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടു. ഇതില്‍ കൂടുതല്‍ സഹിക്കാന്‍ തന്റെ മൂല്യങ്ങളും വിദ്യാഭ്യാസവും അനുവദിക്കുന്നില്ല. നിരവധി തവണ പരാതിപ്പെട്ടിട്ടും നേതൃത്വം വിഷയത്തില്‍ ഇടപെട്ടില്ലെന്നും യുവതി ആരോപിച്ചു. 

ഒരു വനിതാ നേതാവ് എന്ന നിലയില്‍ തനിക്ക് ഇങ്ങനെയാണ് അനുഭവമെങ്കില്‍ മറ്റു സ്ത്രീകളോട് കോണ്‍ഗ്രസില്‍ ചേരാന്‍ എങ്ങനെയാണ് പറയാന്‍ കഴിയുക എന്നും അവര്‍ ചോദിച്ചു. ബി വി ശ്രീനിവാസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഐടി സെല്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates