പഞ്ചാബ് ഇന്ന് പോളിങ് ബൂത്തിലേക്ക്; യുപിയിൽ മൂന്നാം ഘട്ടം  

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്

അമൃത്‌സറിലെ പോളിംഗ് ഉദ്യോഗസ്ഥർ അതത് പോളിംഗ് ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) പരിശോധിക്കുന്നു/ചിത്രം : എഎൻഐ
Last Updated :20 January 2024, 8:58 am IST

ന്യൂഡൽഹി: പഞ്ചാബിൽ മുഴുവൻ നിയമസഭാസീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും ഉത്തർപ്രദേശ് മൂന്നാംഘട്ടവും ഇന്നു നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. പഞ്ചാബിൽ 117 മണ്ഡലങ്ങളിലായി 1304 സ്ഥാനാർഥികളാണ് രംഗത്ത്.

പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസ് ഇക്കുറി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ആം ആദ്മി പാർട്ടിയാണ് തെരഞ്ഞെടുപ്പ് ​ഗോദയിലെ മുഖ്യ എതിരാളികൾ. ബിജെപിയും ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. കോൺഗ്രസ് വിട്ടുവന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പാർട്ടിയെ കൂടെനിർത്തിയാണ് ബിജെപി മത്സരിക്കുന്നത്. 

ഉത്തർപ്രദേശിൽ ഏഴുഘട്ടങ്ങളുള്ള തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ടമാണ് ഇത്. 16 ജില്ലകളിലായി 56 മണ്ഡലങ്ങളിൽ 627 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.‌ സമാജ്‍വാദിപാർട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹൽ മണ്ഡലത്തിൽ ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. എസ് പി സിങ് ബഘേലാണ് എതിരാളി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now