
വാഗ - അട്ടാരി പാസ് പൂര്‍ണമായും അടച്ചു; പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാന്, അതിര്‍ത്തി കടക്കാനാകാതെ നിരവധി പേര്
വാഗ പാസ് പൂര്‍ണമായും അടച്ചതായി അധികൃതര്‍ വിശദീകരിക്കുമ്പോഴും പാകിസ്ഥാനിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് അതിര്‍ത്തിയില്‍ എത്തിയ തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാന്‍ പോലും പാകിസ്ഥാന് തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്ഥാന് അതിര്‍ത്തിയിലെ പ്രധാന ക്രോസിങ് പോയിന്റായ അട്ടാരി - വാഗ പാസ് പൂര്‍ണമായും അടച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പൗരന്മാര് രാജ്യം വിടണണെന്ന ഇന്ത്യ നിലപാട് എടുത്തതോടെ വാഗ അതിര്‍ത്തിയില്‍ തിരക്ക് വര്‍ധിച്ചിരുന്നു. ഒരാഴ്ചയായി ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോകുന്നവരും തിരിച്ച് ഇന്ത്യയില്‍ എത്തുന്നവരും ഉപയോഗിച്ചിരുന്ന പാതയാണ് വ്യാഴാഴ്ച പൂര്‍ണമായും അടച്ചത്.
വാഗ പാസ് പൂര്‍ണമായും അടച്ചതായി അധികൃതര്‍ വിശദീകരിക്കുമ്പോഴും പാകിസ്ഥാനിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് അതിര്‍ത്തിയില്‍ എത്തിയ തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാന്‍ പോലും പാകിസ്ഥാന് തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലേക്ക് പോകാനുള്ളവരുടെ എണ്ണം വര്‍ധിച്ച സാചര്യത്തില്‍ ഇന്ത്യ വിടാനുള്ള സമയ പരിധിയുള്‍പ്പെടെ നീട്ടിയെങ്കിലും അതിര്‍ത്തി തുറക്കാന്‍ പാകിസ്ഥാന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പാതിസ്ഥാനില് നിന്നും ഇന്ന് ഒരു ഇന്ത്യന്‍ പൗരന് പോലും തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജമ്മു കശ്മീര്‍, രാജസ്ഥാന്, ഡല്‍ഹി തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഡസന്‍ കണക്കിന് പാകിസ്ഥാന് പൗരന്മാരാണ് നാട്ടിലേക്ക് മടങ്ങാനാകാതെ അട്ടാരിയില്‍ തുടരുന്നത്. മെയ് 1 ന് അതിര്‍ത്തി അടയ്ക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു എങ്കിലും മുന്‍ നിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു. പാക് പൗരന്മാര് രാജ്യം വിടണമെന്ന ഇന്ത്യന്‍ നിര്‍ദേശത്തിന് ശേഷം 911 പേര് ഇതുവരെ വാഗ അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് മടങ്ങിയെന്നാണ് കണക്കുകള്‍.
അതിനിടെ, പെഹല്‍ഗാം ആക്രമണണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പാക് വ്യോമതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം. ഇതിന് പുറമെ പാകിസ്ഥാനിലേക്കുള്ള കപ്പല്‍ സര്‍വീസും, തപാല്‍ സര്‍വീസും ഇന്ത്യ നിര്ത്തിവയ്ച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാന് യാത്ര, സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അതേസമയം, പാകിസ്ഥാന് വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസമുണ്ടാകില്ല. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ വിലക്കേര്‍പ്പെടുത്തിയ പാകിസ്ഥാന് തീരുമാനത്തിന് 6 ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ മറുപടി. പാകിസ്ഥാന് വിമാനങ്ങള്‍ ഇന്ത്യ കടന്നാണ് തെക്കന്‍ ഏഷ്യയിലേക്കും തെക്കു കിഴക്കന്‍ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


പാകിസ്ഥാന് വ്യോമപാതക്ക് പകരം ബദല്‍പാതകള്‍ തേടി ഇന്ത്യ; ചൈനയുമായി ചര്‍ച്ച, റിപ്പോര്‍ട്ട്

മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി, ഗ്യാനേഷ് കുമാറിന്റെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ഹര്‍ജി, ഇറാന് വിമാനങ്ങള്‍ക്ക് വിലക്ക്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
