
കശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമം, ഭീകരതയ്ക്ക് ചുട്ടമറുപടി; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് മോദി (വീഡിയോ)
മിന്നലാക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമമെന്ന് പാകിസ്ഥാനെ ഉദ്ദേശിച്ച് മോദി ആഞ്ഞടിച്ചു

ശ്രീനഗര്‍: ദീപാവലി ആഘോഷത്തിനിടെ, പാകിസ്ഥാന് പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നലാക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമമെന്ന് പാകിസ്ഥാനെ ഉദ്ദേശിച്ച് മോദി ആഞ്ഞടിച്ചു. എന്നാല്‍ ഭീകരതയ്ക്ക് ഇന്ത്യ ചുട്ടമറുപടി നല്കി. എല്ലാ സൈനികരും തന്റെ കുടുംബാംഗങ്ങളെ പോലെയെന്നും പതിവ് പോലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ ജമ്മുകശ്മീരില്‍ എത്തിയ മോദി പറഞ്ഞു.
ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമം
മിന്നലാക്രമണത്തില്‍ സൈനികര്‍ വഹിച്ച പങ്ക് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. നമ്മുടെ സൈനികര്‍ രാജ്യത്തിന്റെ സുരക്ഷാ കവചമാണ്. രാജ്യത്തെ ജനങ്ങള്‍ സമാധാപരമായി ഉറങ്ങാന്‍ കിടക്കുന്നത് ഇവര്‍ അതിര്‍ത്തി കാക്കുന്നത് കൊണ്ടാണ്. ഉത്സവങ്ങള്‍ ആഘോഷമാക്കാന്‍ സാധിക്കുന്നതും സൈനികര്‍ അതിര്‍ത്തിയില്‍ തീര്‍ത്ത സുരക്ഷാ കവചം കൊണ്ടാണെന്നും മോദി ഓര്‍മ്മിപ്പിച്ചു.
ഓരോ ദീപാവലിയും സൈനികര്‍ക്കൊപ്പമാണ് താന്‍ ചെലവഴിച്ചത്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ സൈനികര്‍ക്കുള്ള അനുഗ്രഹവുമായാണ് താന്‍ ഇവിടെ എത്തിയതെന്നും മോദി പറഞ്ഞു. നേരത്തെ സുരക്ഷാ സേനയ്ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ സംഭരിക്കുന്നതിന് വര്‍ഷങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍ പ്രതിരോധരംഗം സ്വയംപര്യാപ്തത ആര്‍ജ്ജിക്കാന്‍ ശ്രമം ആരംഭിച്ചതോടെ വലിയ മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയതായും മോദി പറഞ്ഞു.
With our brave troops in Nowshera. https://t.co/V69Za4uZ3T
â Narendra Modi (@narendramodi) November 4, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



