രാമക്ഷേത്ര പ്രതിഷ്ഠ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ക്ഷണം

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്

ആർഎസ്എസ് നേതാക്കൾക്കൊപ്പം ദുർ​ഗാ സ്റ്റാലിൻ/ പിടിഐ
Last Updated :22 January 2024, 7:52 pm IST

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപരിപാടിയിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ക്ഷണം. ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ ഔദ്യോഗിക വസതിയിലെത്തിയാണ് സ്റ്റാലിനെയും കുടുംബത്തേയും അയോധ്യയിലെ പരിപാടിയിലേക്ക് ക്ഷണിച്ചത്. 

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പിന്നീട് സന്ദര്‍ശനം നടത്തുമെന്ന് സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ വിഎച്ച്പി, ആര്‍എസ്എസ് നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടി ബിജെപി രാഷ്ട്രീയപരിപാടിയായി മാറ്റിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now