റോഡുകള്‍ക്ക് രാമക്ഷേത്രത്തിനായി ജീവന്‍ വെടിഞ്ഞ കര്‍സേവകരുടെ പേരുകള്‍ നല്‍കും; യുപി സര്‍ക്കാര്‍

റോഡിന്റെ പേരിനൊപ്പം ബോര്‍ഡില്‍ മരിച്ച കര്‍സേവകന്റെ ചിത്രം ആലേഖനം ചെയ്യും.

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

ലക്‌നൗ: സംസ്ഥാനത്തെ റോഡുകള്‍ക്ക് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മരിച്ച കര്‍സേവകരുടെ പേര് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത്തരം റോഡുകളെ 'ബലിദാനി രാം ഭക്ത്മാര്‍ഗ്' എന്നായിരിക്കും വിളിക്കുക. റോഡിന്റെ പേരിനൊപ്പം ബോര്‍ഡില്‍ മരിച്ച കര്‍സേവകന്റെ ചിത്രം ആലേഖനം ചെയ്യും. ഇത് കര്‍സേവകന്റെ വീട്ടിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി  കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

അയോധ്യയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനത്തിനായി എത്തിയപ്പോഴാണ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ ഇക്കാര്യം വ്യക്തമാക്കിയത്. 

90ല്‍ നിരവധി കര്‍സേകവരാണ് രാമന്റെ ദര്‍ശനം ആഗ്രഹിച്ച് അയോധ്യയിലെത്തിയത്. എന്നാല്‍ നിരായുധരായ കര്‍സേവകരെ എസ്പി ഭരണകൂടം വെടിവച്ച് വീഴ്ത്തുകയായിരുന്നു. നിരവധി പേരാണ് മരിച്ച് വീണത്. ഇത്തരത്തിലുള്ള എല്ലാ കര്‍സേവകരുടെയും പേരില്‍ യുപിയില്‍ റോഡുകള്‍ നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശത്രുക്കളോട് യുദ്ധം ചെയ്ത് മരിക്കുന്ന സൈനികരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പേരില്‍ സംസ്ഥാനത്ത് ജയ്ഹിന്ദ് വീര്‍ പാതകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now