കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിനിടെ, ആയുര്‍വേദ മരുന്നായ 'ആയുഷ് -64' കോവിഡ്  ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിനിടെ, ആയുര്‍വേദ മരുന്നായ 'ആയുഷ് -64' കോവിഡ്  ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ ചേര്‍ത്താണ് 'ആയുഷ് 64' ഔഷധം വികസിപ്പിച്ചത്. 

സിഎസ്‌ഐആറും  ആയുഷ് മന്ത്രാലയവും നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. രോഗലക്ഷണങ്ങളില്ലാത്തവരുടെയും നേരിയ രോഗലക്ഷണമുള്ളവരുടെയും ചികിത്സയ്ക്ക് ഇത് ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം പറയുന്നു. 

പ്രതീക്ഷ നല്‍കുന്ന ഫലമാണ് പുറത്തുവന്നതെന്ന് ഗവേഷണ വിദഗ്ധന്‍ ഡോ ഭൂഷന്‍ പട്‌വര്‍ധന്‍ പറഞ്ഞു. മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകളാണ് ലഭിച്ചത്. മരുന്ന് പരീക്ഷണത്തിന്റെ ഫലം ഉടന്‍ തന്നെ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates