
News Now
'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

ദുബൈ: പാകിസ്ഥാന് ക്യാപ്റ്റന് എന്ന നിലയില് ആദ്യ ടി20 പരമ്പരയില് ചരിത്രം കുറിച്ച് സാഹിബ്സാദ ഫര്ഹാന്. രണ്ട് രാജ്യങ്ങള് തമ്മിലുള്ള പരമ്പരയില് ഏറ്റവുമധികം റണ്സ് നേടുന്ന താരമെന്ന റെക്കോര്ഡ് ആണ് പാക് നായകന് സ്വന്തമാക്കിയത്. ഇന്ത്യന് താരം അഭിഷേക ശര്മയെയാണ് ഫര്ഹാന് മറികടന്നത്.
ശ്രീലങ്കയ്ക്കെതിരായ മുന്ന് മത്സരങ്ങളുള്ള പരമ്പരയില് ഫര്ഹാന് അടിച്ചുകൂട്ടിയത് 238 റണ്സാണ്. 2026ല് അഫ്ഗാനെതിരെ അഭിഷേക് ശര്മ നേടിയ 229 റണ്സിന്റെ റെക്കോര്ഡ് ഇതോടെ പഴങ്കഥയായി. പരമ്പരയില് തുടര്ച്ചയായ മൂന്ന് അര്ധ സെഞ്ച്വറികളാണ് താരം നേടിയത്.
ഒക്ടോബര് 9-ന് നടന്ന പരമ്പരയിലെ ആദ്യ ടി20യില് 53 പന്തില് 89 റണ്സ് അടിച്ചുകൂട്ടിയ ഫര്ഹാന്, പാക് വിജയത്തില് നിര്ണ്ണായക പങ്ക് വഹിച്ചു. രണ്ടാം ടി20യില് 44 പന്തില് 73 റണ്സ് നേടിയ ഫര്ഹാന്, പാകിസ്ഥാന്റെ 82 റണ്സിന്റെ വിജയത്തിനും പരമ്പര വിജയത്തിനും വഴിയൊരുക്കി. അവസാന മത്സരത്തില് 47 പന്തില് 76 റണ്സ് നേടിയ ഫര്ഹാന്റെ ബാറ്റിങ് കരുത്തില് പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില് 169 റണ്സ് നേടിയെങ്കിലും ശ്രീലങ്ക പരമ്പരയിലെ ആശ്വാസവിജയം നേടി.
സ്ഥിരതയാര്ന്ന പ്രകടനത്തെ തുടര്ന്ന് ഫര്ഹാന് പരമ്പരയിലെ താരമായി. ടി20 ക്യാപ്റ്റന് എന്ന നിലയില് ആദ്യ പരമ്പര സ്വന്തമാക്കാനായതും വ്യക്തിഗത മികവ് ഉയര്ത്താനായതും ഫര്ഹാന്റെ നേട്ടമായി.
ഏഷ്യന് ഗെയിംസില് പാകിസ്ഥാന് ടീമിനെ നയിച്ച് വെള്ളിമെഡല് നേടിക്കൊടുത്തത് സാഹിബ്സാദ ഫര്ഹാനായിരുന്നു. ഫൈനലില് ഇന്ത്യയോട് തോറ്റതോടെ പാകിസ്ഥാന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2026ലെ ടി20 ലോകകപ്പില് ഏറ്റവും മികച്ച റണ്വേട്ടക്കാരന് കൂടിയാണ് ഫര്ഹാന്. മികച്ച ഫോമും മികവുറ്റ നേതൃപാടവവുമാണ് ഫര്ഹാനെ ടി20 ടീമിന്റെ മുഴുവന്സമയ നായകസ്ഥാനത്തേക്ക് എത്തിച്ചത്.
Summary
Sahibzada Farhan makes history, breaks Abhishek Sharma’s record
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



