വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി; പിഞ്ചുകുഞ്ഞ് മരിച്ചു, അന്വേഷണം 

ഉത്തര്‍പ്രദേശില്‍ വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് രണ്ടര മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് രണ്ടര മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. സംഭവത്തില്‍ വ്യാജ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ് സംഭവം. ശസ്ത്രക്രിയയെ തുടര്‍ന്ന് അമിത രക്തസ്രാവം സംഭവിച്ചാണ് ആണ്‍കുഞ്ഞ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ വ്യാജ ഡോക്ടര്‍ തിലക് സിങ്ങിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

കുട്ടിയുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാതെയാണ് തിലക് സിങ് കടന്നുകളഞ്ഞത്. സംഭവത്തില്‍ തിലക് സിങ്ങിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉമേഷ് ചന്ദ്ര ത്രിപാദി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now