
കിണറ്റില്‍ പുലിക്കുട്ടി; കട്ടിലിറക്കി കൊടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ (വീഡിയോ)
ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
ചൂട് കൂടിയാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കൂടുന്നതാണ് പതിവ്. വെള്ളം തേടി വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്ന് ജനവാസകേന്ദ്രത്തില്‍ എത്തുന്നത് പതിവാണ്. ജനങ്ങള്‍ക്കൊപ്പം വന്യമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കടമയാണ്. അത്തരത്തില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
കിണറ്റില്‍ വീണ് കിടക്കുകയാണ് പുലിക്കുട്ടി. പുലിക്കുട്ടിയെ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കിണറ്റില്‍ കട്ടിലിറക്കി കൊടുത്തു. കട്ടിലില്‍ കയറിയ പുലിക്കുട്ടി, പേടി കാരണം വീണ്ടും വെള്ളത്തിലേക്ക് തന്നെ ചാടി. തുടര്‍ന്നും വീണ്ടും കട്ടില്‍ താഴ്ത്തി കൊടുത്ത് പുലിയെ കട്ടിലിലേക്ക് തന്നെ തിരികെ കൊണ്ടുവന്നു. പതുക്കെ മുകളിലേക്ക് വലിച്ച് ഉയര്‍ത്തി പുലിയെ കിണറിന് വെളിയില്‍ കൊണ്ടുവരുന്നതാണ് വീഡിയോയിലുള്ളത്.
Baby leopard jumps onto cot people made to save him pic.twitter.com/tIIHQ4E2I4
â The Dodo (@dodo) April 12, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



