യുപിയില്‍ വീണ്ടും ചെന്നായ ആക്രമണം; മൂന്ന് വയസുകാരി മരിച്ചു, രണ്ട് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും പരിക്ക്

കഴിഞ്ഞ രണ്ട് മാസത്തിനിടെ ബഹ്‌റൈച്ചില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ ഏഴ് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്.

wolves
കഴിഞ്ഞ രണ്ട് മാസത്തിനിടെ ബഹ്‌റൈച്ചില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ ഏഴ് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. Source by : ഫയല്‍
Last Updated :2 September 2024, 10:41 am IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ഇന്നലെ രാത്രി ചെന്നായക്കൂട്ടങ്ങളുടെ ആക്രമണത്തെത്തുടര്‍ന്ന് മൂന്ന് വയസുകാരി മരിച്ചു. രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഒമ്പത് വയസുള്ള ഒരാണ്‍കുട്ടിക്കും പരിക്ക് പറ്റി.

തെപ്ര ഗ്രാമപ്രദേശത്ത് ചെന്നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബഹ്‌റൈച്ചില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ ഏഴ് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവിടങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെയാണ് ചെന്നായ്ക്കളെ പിടിക്കുന്നത്. ഇങ്ങനെ നാല് ചെന്നായ്ക്കളെ പിടികൂടിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വീടിന് പുറത്ത് കിടന്ന് ഉറങ്ങിയവരെയാണ് ചെന്നായ്ക്കള്‍ ആക്രമിച്ചത്. അതുകൊണ്ട് കുറച്ചു കൂടി ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരും വീടിനകത്ത് തന്നെ കിടന്നുറങ്ങണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ചെന്നായ ആക്രമിച്ച 9 വയസുകാരനും 55 കാരനും വീടിന് പുറത്താണ് ഉറങ്ങിയിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now