
കഷണ്ടിയുള്ള കാര്യം മറച്ചുവെച്ചു, വിവാഹ ചടങ്ങിനിടെ സംശയം തോന്നി വിഗ് പൊക്കിനോക്കി; വരനെ പൊതിരെ തല്ലി വധുവിന്റെ വീട്ടുകാര്‍- വീഡിയോ
ബിഹാറില്‍ കഷണ്ടിയുള്ള കാര്യം തുറന്നുപറയാതെ വിഗ് ഉപയോഗിച്ച് മറച്ചുവെച്ച വരനെ പൊതിരെ തല്ലി വധുവിന്റെ വീട്ടുകാര്‍

പട്ന: ബിഹാറില്‍ കഷണ്ടിയുള്ള കാര്യം തുറന്നുപറയാതെ വിഗ് ഉപയോഗിച്ച് മറച്ചുവെച്ച വരനെ പൊതിരെ തല്ലി വധുവിന്റെ വീട്ടുകാര്‍. കല്യാണ ചടങ്ങിനിടെ സംശയം തോന്നിയ വധുവിന്റെ വീട്ടുകാര്‍ മുടി പിടിച്ച് വലിച്ചപ്പോഴാണ് കഷണ്ടിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വരനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഗയ ജില്ലയിലാണ് സംഭവം. ഇക്ബാല്‍പൂര്‍ സ്വദേശിയായ വരന് രണ്ടാം വിവാഹത്തിനായാണ് ബജൗര ഗ്രാമത്തില്‍ എത്തിയത്. കഷണ്ടി മറയ്ക്കാന്‍ വിഗ് ധരിച്ചാണ് യുവാവ് എത്തിയത്. തനിക്ക് കഷണ്ടി ഉള്ള കാര്യം വധുവിന്റെ വീട്ടുകാരില്‍ നിന്ന് യുവാവ് മറച്ചുവെച്ചിരുന്നു. വിവാഹ ചടങ്ങിനിടെ സംശയം തോന്നിയ വധുവിന്റെ വീട്ടുകാര്‍ മുടി പിടിച്ചുവലിച്ചു നോക്കി. ഇതോടെയാണ് വരന് കഷണ്ടി ഉള്ള കാര്യം വധുവിന്റെ വീട്ടുകാര്‍ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് രോഷാകുലരായ വധുവിന്റെ വീട്ടുകാര്‍, വരനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. കൈകൂപ്പി തല്ലരുതെന്ന് വരന് അപേക്ഷിച്ചെങ്കിലും വധുവിന്റെ വീട്ടുകാര്‍ ഒരു ദയയുമില്ലാതെ വീണ്ടും തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യ ഭാര്യയുള്ളപ്പോള്‍ രണ്ടാം വിവാഹത്തിനായാണ് യുവാവ് എത്തിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ നാട്ടുകാരും യുവാവിനെ വെറുതെ വിട്ടില്ല.
When the poll was revealed, the bald groom was thrashed fiercely, the person had reached for second marriage by applying fake hair. The case is of Bajaura village under Dobhi police station. #Bihar #Viralvideo pic.twitter.com/QSPSeFrrF7
â Yauvani (@yauvani_1) July 12, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ



