കേരളത്തില്‍നിന്നു മടങ്ങിയ യുവാവ് ബംഗാളില്‍ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍

പനിയെത്തുടര്‍ന്ന് ഇയാള്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:25 am IST

കൊല്‍ക്കത്ത: കേരളത്തില്‍നിന്നും അടുത്തിടെ മടങ്ങിയെത്തിയ യുവാവിനെ ബംഗാളില്‍ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചതെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടുത്ത പനിയും ശ്വാസതടസ്സവും തൊണ്ട വേദനയുമായാണ് ബര്‍ദ്വാന്‍ സ്വദേശിയായ യുവാവ് ആശുപത്രിയില്‍ എത്തിയത്. ഇയാള്‍ നിരീക്ഷണത്തിലാണെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പനിയെത്തുടര്‍ന്ന് ഇയാള്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് അവര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് നാട്ടിലേക്കു മടങ്ങിയത്. എന്നാല്‍ ഉടന്‍ തന്നെ വീണ്ടും പനി പിടിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now