
റെഡ് സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗ എക്സ്പ്രസിലേക്ക് ചരക്ക് തീവണ്ടി ഇടിച്ചുകയറി; മരണം 15 ആയി; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വിതവും പരിക്കേറ്റവര്‍വക്ക് അന്‍പതിനായിരം രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

കൊല്‍ക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി. മരിച്ചവരില്‍ ചരക്കുവണ്ടിയുടെ ലോക്കോ പൈലറ്റ് ഉള്‍പ്പടെ മൂന്ന് റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നു. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസ്, രാവിലെ ചരക്കുവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു.
അപകടത്തില്‍ കാഞ്ചന്‍ജംഗയുടെ മൂന്ന് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചുവപ്പ് സിഗ്നല്‍ മറികടന്ന് ചരക്ക് ട്രെയിന്‍ അമിതവേഗത്തിലെത്തി കാഞ്ചന്‍ജംഗ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നണ് പ്രാഥമിക നിഗമനം. രാവിലെ 8.50നായിരുന്നു അപകടമെന്നാണ് വിവരം.
Deeply concerned about the recent train accident in Darjeeling district of West Bengal. My thoughts are with those affected. Wishing for the safety of everyone. Prayers ð pic.twitter.com/M7VXQ6MlN4
— Frontalforce ð®ð³ (@FrontalForce) June 17, 2024
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അപകടത്തില്‍പ്പെട്ട ടെയിനുകള്‍ - എക്സ്
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് ജയവര്‍മ സിന്‍ഹ പറഞ്ഞു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വിതം ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍വക്ക് രണ്ടരലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.
The railway accident in West Bengal is saddening. Condolences to those who lost their loved ones. I pray that the injured recover at the earliest. Spoke to officials and took stock of the situation. Rescue operations are underway to assist the affected. The Railways Minister Shriâ¦
— Narendra Modi (@narendramodi) June 17, 2024
Railway here in Delhi claimed :" The Container train overshooted the signal and hit rear portion of Kanchanjunga train. The â Klanchanjunga coach has two parcel van and guard coach in rear . The â NDRF , divisional team and 15 ambulance have reached the site and Railway ministers⦠pic.twitter.com/kxzTDv6UIO
— Rajesh Kumar Thakur (@hajipurrajesh) June 17, 2024
അപകടം ഞെട്ടിക്കുന്നതാണെന്നും സംഭവസ്ഥലത്തേക്ക് ഉടന്‍ എത്താന്‍ ഡോക്ടര്‍മാര്‍ക്കും ദുരന്തനിവാരണ സംഘങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് ഇന്ത്യാ സഖ്യനേതാക്കള്‍ ആവശ്യപ്പെട്ടു.

അപകടത്തില്‍പ്പെട്ട ടെയിനുകള്‍ - എക്സ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Related News


നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 157 ആയി, കാണാതായവരില്‍ 142 ഇന്ത്യക്കാരും, സഹായ ഹസ്തവുമായി ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

