
നീറ്റ് പരീക്ഷാ ക്രമക്കേട്: ബിഹാറില്‍ 13 പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നാലു വിദ്യാര്‍ത്ഥികളും
മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമുള്ള ഓരോ വിദ്യാര്‍ത്ഥികള്‍ക്ക് ബിഹാര്‍ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്

പാട്‌ന: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറില്‍ 13 പേര്‍ അറസ്റ്റില്‍. നാലു വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളുമാണ് പിടിയിലായവരില്‍ ഉള്‍പ്പെടുന്നത്. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമുള്ള ഓരോ വിദ്യാര്‍ത്ഥികള്‍ക്ക് ബിഹാര്‍ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
ബിഹാറിലെ ഏഴു വിദ്യാര്‍ത്ഥികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. വളരെ ഗുരുതരമായ ക്രമക്കേട് നടന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. ബിഹാറില്‍ 20 ലക്ഷം രൂപ വരെ നല്‍കിയ ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
നീറ്റ് പരീക്ഷ നടത്തിയ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ബിഹാര്‍ പൊലീസ് ചോദ്യാവലി നല്‍കിയിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും എന്‍ടിഎയ്ക്ക് ചോദ്യാവലി നല്‍കിയിട്ടുണ്ട്. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി




