
ബിജെപിയിലേക്ക് വീണ്ടും സിനിമാതാരങ്ങളുടെ ഒഴുക്ക്; രാജ്ശ്രീ രാജ്ബന്‍ഷി പാര്‍ട്ടിയില്‍ ചേര്‍ന്നു
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കേ, സിനിമാലോകത്ത് നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കേ, സിനിമാലോകത്ത് നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ഹോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഇന്ന് രണ്ടു സിനിമാതാരങ്ങള്‍ കൂടി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബംഗാളി നടീനടന്മാരായ രാജ്ശ്രീ രാജ്ബന്‍ഷിയും ബോണി സെന്‍ഗുപ്തയുമാണ് ഒടുവിലായി ബിജെപിയില്‍ എത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസിലെ മന്ത്രിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. പശ്ചിമ ബംഗാള്‍ മന്ത്രി ബച്ചു ഹാന്‍സ്ഡ, തെഹട്ട എംഎല്‍എ ഗൗരി ശങ്കര്‍ ദത്തയുമാണ് ബിജെപിയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇവര്‍ ബിജെപി പാളയത്തില്‍ എത്തിയത്.
പശ്ചിമബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് യഥാര്‍ഥ പോരാട്ടം. തുടര്‍ഭരണം ഉറപ്പിക്കാന്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഭരണം പിടിക്കാന്‍ ബിജെപിയും ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ്. അതിനിടെ തെരഞ്ഞെടുപ്പിലെ മുഖ്യ ശ്രദ്ധാകേന്ദ്രമായ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുന്ന മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയാണ് മമതയുടെ എതിരാളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

Related News


ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം
