
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാര്ട്ടി നേതാവ് ഭഗവന്ത് സിങ് മാന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ ഖത്കര് കാലിനിലായിരുന്നു സത്യപ്രതിജ്ഞ. സംസ്ഥാനത്തിന്റെ 17-ാമത് മുഖ്യമന്ത്രിയാണ് ഭഗവന്ത് സിങ്ങ് മാന്.
ഇന്ക്വിലാബ് സിന്ദാബാദ് വിളികള്ക്കിടെയായിരുന്നു സത്യപ്രതിജ്ഞ. എഎപി ദേശീയ കണ്വീനറും ഡല്ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്, ഡല്ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയ പാര്ട്ടി നേതാക്കള് സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുത്തു.
ഇന്ക്വിലാബ് സിന്ദാബാദ് വിളിച്ചാണ് ഭഗവന്ത് സിങ്ങ് മാന് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. സ്നേഹിക്കുക എന്നത് എല്ലാവരുടെയും അവകാശമാണ്, എന്നിരിക്കെ എന്തുകൊണ്ട് ഇത്തവണ നമുക്ക് നമ്മുടെ മണ്ണിനെ കാമുകന് ആക്കിക്കൂടാ എന്ന ഭഗത് സിങ്ങിന്റെ വാചകം സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭഗവന്ത് സിങ്ങ് മാന് ഉദ്ധരിച്ചു.
തന്റെ സര്ക്കാര് എല്ലാ ജനങ്ങളുടേയും സര്ക്കാര് ആയിരിക്കുമെന്ന് മുഖ്യമന്ത്രി മാന് പറഞ്ഞു. എതിരാളികളെ വേട്ടയാടില്ലെന്നും തരംതാണ രാഷ്ട്രീയം കളിക്കാനില്ലെന്നും ഭഗവന്ത് സിങ്ങ് മാന് പറഞ്ഞു. 117 അംഗ നിയമസഭയില് 92 സീറ്റ് നേടിയാണ് എഎപി പഞ്ചാബില് ഭരണം നേടിയത്.
പഞ്ചാബിലെ ധൂരി മണ്ഡലത്തില് നിന്നും അരലക്ഷത്തിലേറെ വോട്ടുകള്ക്കാണ് ഭഗവന്ത് മാന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബില് 17 അംഗ മന്ത്രിസഭ രൂപീകരിക്കാനാണ് എഎപിയുടെ തീരുമാനമെന്നാണ് സൂചന. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും.
Bhagwant Mann sworn-in as the Chief Minister of Punjab, in Khatkar Kalan. pic.twitter.com/mrRVRNX9ab
â ANI (@ANI) March 16, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


