
നേതൃത്വം കുത്തക കമ്പനി പോലെ പ്രവര്‍ത്തിക്കുന്നു; പഞ്ചാബില്‍ എഎപി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു
പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും ബാംഗര്‍ പറഞ്ഞു

അമൃത്സര്‍: നിയമസഭ തെരഞ്ഞെടുപ്പ് നാടക്കാനിരിക്കുന്ന പഞ്ചാബില്‍ എഎപിക്ക് തിരിച്ചടി. ഫിറോസ്പൂരില്‍ എഎപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു. ആഷു ബാംഗര്‍ ആണ് പാര്‍ട്ടി വിട്ടത്.
ഫിറോസ്പൂര്‍ ഗ്രാന്‍ മണ്ഡലത്തില്‍ ആഷു ബാംഗറിനെ എഎപി സ്താനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തി പാര്‍ട്ടി വിടുകയാണെന്ന് ബാംഗര്‍ പ്രഖ്യാപിക്കുകയായിരുന്നു.
എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ കുത്തക കമ്പനി പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആഷു ബാംഗര്‍ ആരോപിച്ചു. കെജരിവാള്‍ സ്വാര്‍ത്ഥനാണ്. പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും ബാംഗര്‍ പറഞ്ഞു.
ആഷു ബാംഗർ രാജി പ്രഖ്യാപിക്കുന്നു/ ട്വിറ്റർ ചിത്രം
പാര്‍ട്ടി നേതാക്കളുടേത് മോശം ഭാഷയാണ്. മറ്റുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്നും ആഷു ബാംഗര്‍ കുറ്റപ്പെടുത്തി. ആഷു ബാംഗര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും



